23 April 2024 Tuesday

ഒതളൂര്‍ പുതുവെപ്പ് മണലിയാര്‍കാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തി തുറന്ന് മോഷണം

ckmnews

ഒതളൂര്‍ പുതുവെപ്പ് മണലിയാര്‍കാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തി തുറന്ന് മോഷണം


ചങ്ങരംകുളം:ഒതളൂര്‍ പുതുവെപ്പ് മണലിയാര്‍കാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തി തുറന്ന് മോഷണം.പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മോഷണവിവരം അറിയുന്നത്.ചങ്ങരംകുളം പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.മൂന്ന് ഭണ്ഡാരങ്ങള്‍ ആണ് കുത്തി തുറന്നത് ഏകദേശം 15000 രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.വൈദ്യുതി ബന്ധം വേര്‍പ്പെടുത്തിയാണ് മോഷണം നടത്തിയിരിക്കുന്നത്.പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചു