19 April 2024 Friday

എന്‍ഡിഎ പൊന്നാനി മണ്ഡലം കൺവെൻഷൻ ചങ്ങരംകുളത്ത് നടന്നു

ckmnews

എന്‍ഡിഎ പൊന്നാനി മണ്ഡലം കൺവെൻഷൻ ചങ്ങരംകുളത്ത് നടന്നു


ചങ്ങരംകുളം:എന്‍ഡിഎ പൊന്നാനി മണ്ഡലം കൺവെൻഷൻ ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത്തിൽ നടന്നു.എന്‍ഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പളളി ഉദ്ഘാടനം ചെയ്തു.ബിഡിജെഎസ് മണ്ഡലം വൈസ് പ്രസിഡണ്ട് കാക്കൊള്ളി സോമസുന്ദരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ബിജെപി  മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അദ്ധ്യക്ഷത വഹിച്ചു.ബിജെപി ജില്ല പ്രസിഡണ്ട് രവി തേലത്ത് മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ എന്‍ഡിഎ ജില്ല കൺവീനർ ദാസൻ കോട്ടക്കൽ,ബിജെപി  നേതാക്കളായ  സംസ്ഥാന കൗൺസിൽ അംഗങ്ങൾ ചക്കൂത്ത് രവീന്ദ്രൻ ,കെപി മാധവൻ,ടി ഗോപാലകൃഷ്ണൻ , മേഖല ഉപാദ്ധ്യക്ഷൻ കെകെ സുരേന്ദ്രൻ ,ജില്ല ജനറൽ സെക്രട്ടറി രാജീവ് കല്ലംമുക്ക് ,ബിഡിജെഎസ് നേതാക്കളായ സംസ്ഥാന ജനറൽ സെക്രട്ടറി അരയക്കണ്ടി സന്തോഷ്, ജില്ല വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് രാജൻ മഞ്ചേരി, ജില്ല ജനറൽ സെകട്ടറി ശിവദാസൻ കുറ്റിയിൽ എന്നിവരും കൂടാതെ  പൊന്നാനി, തവനൂർ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാർത്ഥികളായ സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, രമേശ് കോട്ടായ പ്പുറത്ത് എന്നിവരും കൺവെൻഷനിൽ പങ്കെടുത്തു.