20 April 2024 Saturday

തവനൂർ എന്‍ഡിഎ സ്ഥാനാർത്ഥി രമേഷ് കോട്ടയപ്പുറത്ത് പെരുമ്പറമ്പില്‍ പര്യടനം നടത്തി

ckmnews

തവനൂർ എന്‍ഡിഎ സ്ഥാനാർത്ഥി രമേഷ് കോട്ടയപ്പുറത്ത് പെരുമ്പറമ്പില്‍ പര്യടനം നടത്തി


എടപ്പാള്‍:തവനൂർ എന്‍ഡിഎ സ്ഥാനാർത്ഥി രമേഷ് കോട്ടയപ്പുറത്തിൻ്റെ പര്യടനം ഇന്ന് എടപ്പാൾ പഞ്ചായത്തിലെ പെരുമ്പറമ്പിലെ ശിവക്ഷേത്രത്തിൽ തൊഴുത് പ്രചരണം തുടങ്ങി,ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ വെങ്ങിനിക്കരയിൽ അവസാനിച്ചു.ബിജെപി  എടപ്പാൾ പഞ്ചായത്ത് പ്രസിഡൻ്റ് ശിവകുമാർ, പഞ്ചാ. ജന.സെക്രട്ടറി സുരേഷ്.സി,കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് പി.സി നാരായണൻ,ഒബിസി മോർച്ച മണ്ഡലം പ്രസിഡൻ്റ് കെടി ഗിരീഷ്കുമാർ,ബിഡിജെഎസ് മണ്ഡലം പ്രസിഡൻ്റ് പ്രജിത്ത് തേറയിൽ,ബിഡിജെഎസ് മണ്ഡലം സെക്രട്ടറി രഘുനാഥ്, സുഭാഷ് പുറത്തൂർ, അപ്പു വെങ്ങിനിക്കര തുടങ്ങിയവർ സംബന്ധിച്ചു.