20 April 2024 Saturday

ഫിലിം ഫെസ്റ്റിവൽ നഗരിയിലെ സിനിമാ കൊട്ടക ശ്രദ്ധേയമാവുന്നു

ckmnews


പൊന്നാനി:പൊന്നാനി നിള മ്യൂസിയത്തിലും വെളിയംകോട് എം.ടി.എം കോളേജ് നഗരിയിലുമായി നടന്നു വരുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി വെളിയംകോട് ഫിലിം  ഫെസ്റ്റിവൽ സംഘാടക ഒരുക്കിയ സിനിമാ കൊട്ടകയാണ് ശ്രദ്ധ നേടുന്നു. പഴയ കാല സിനിമാശാലയെ ഓർമ്മിപ്പിക്കും വിധം 250 ലധികം പേർക്ക് ഇരിപ്പിടമൊരുക്കിയാണ് നൂറ് അടി നീളത്തിൽ ശീതീകരിച്ച സിനിമാശാല ഒരുക്കിയിരിക്കുന്നത്.നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ നൂറോളം കലാമൂല്യമുള്ള സിനിമകളും സംവിധായകരും അണിയറ പ്രവർത്തരും ദിനംപ്രതി ഈ സിനിമാ കൊട്ടകയിൽ  പ്രേക്ഷകരോട് സംവദിച്ച് മടങ്ങുന്നു.പ്രമുഖ സംവിധായകൻ സിബി മലയിൽ ആണ് ഫിലിം ഫെസ്റ്റിവലിന്റെ ഉൽഘാടനം നിർവഹിച്ചത്.എം.ടി.എം നഗരിയിലെ ഫിലിം ഫെസ്റ്റിവലിന്റെ മുഖ്യ രക്ഷാധികാരി ഡോക്ടർ അസീസും , ഫെസ്റ്റിവൽ ഡയറക്ടർ സലാം ബാപ്പുവുമാണ്.26 നാണ് ഫിലിം ഫെസ്റ്റിവൽ സമാപനം