25 April 2024 Thursday

ഡോ: കെ.ടി.ജലീൽ തൃപ്രങ്ങോട് പഞ്ചായത്തിൽ എങ്ങും ആവേശം

ckmnews

ഡോ: കെ.ടി.ജലീൽ തൃപ്രങ്ങോട് പഞ്ചായത്തിൽ എങ്ങും ആവേശം


തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: കെ.ടി ജലീൽ ചൊവ്വാഴ്ച രാവിലെ  തൃപ്രങ്ങോട് പഞ്ചായത്തിലെ പൊറ്റോടി നിന്നും പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.രാവിലെ തുടങ്ങുന്ന പ്രചരണ പരിപാടികളിൽ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ഏറെ പേരാണ് എത്തുന്നത്. താൻ കഴിഞ്ഞകാലങ്ങളിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ വോട്ടർമാർക്ക് അറിയാവുന്നതാണന്നും മണ്ഡലത്തിൻ്റെ തുടർ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ വീണ്ടും തന്നെ തെരെഞ്ഞെടുക്കപ്പെടണമെന്നുമാണ് ഡോ.കെടി ജലീൽ വോട്ടർമാരോട് അഭ്യർത്ഥിക്കുന്നത്.

കുട്ടമാക്കൽ, കൈമലശ്ശേരി, ആലിങ്ങൽ,

ആനപ്പടി, ബീരാഞ്ചിറ, ചെറിയ പറപ്പൂർ, സ്കൂൾ പടി - പെരുന്തല്ലൂർ, കുരിക്കൾ പടി, കരുമത്തിൽ,

ചമ്രവട്ടം, കമ്പിക്കാൽ തുടങ്ങിയ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിക്കാനെത്തും. ഉച്ചക്ക് ശേഷം കാലടി പഞ്ചായത്തിലാണ് പര്യടനം .