24 April 2024 Wednesday

അപരന്മാരെ കൂട്ടത്തോടെ ഇറക്കിയതിലൂടെ തവനൂരിൽ എതിരാളി പരാജയം സമ്മതിക്കുകയാണെന്ന് ഫിറോസ് കുന്നംപറമ്പിൽ

ckmnews



എടപ്പാൾ:അപരന്മാരെ കൂട്ടത്തോടെ ഇറക്കിയതിലൂടെ തവനൂരിൽ എതിരാളി പരാജയം സമ്മതിക്കുകയാണെന്ന് ഫിറോസ് കുന്നംപറമ്പിൽ അപരന്മാരെ ഇറക്കി താൽക്കാലിക വിജയത്തിനായി നടത്തിവന്നിരുന്ന തന്ത്രം ഇത്തവണ തവനൂരിൽ നടപ്പില്ലെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി പറഞ്ഞു. അപരന്മാരെയല്ല വോട്ടർമാർ തിരയുന്നത്.മറിച്ച് കാരുണ്യ പ്രവർത്തനങ്ങളെയും, നന്മയുടെ രാഷ്ട്രീയത്തെയുമാണ് വോട്ടർമാർ നോക്കിക്കാണുന്നതെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു. വട്ടം കുളം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ കുടുംബയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു സ്ഥാനാർത്ഥി. പുലർച്ചെ പ്രഭാതസവാരിക്കിറങ്ങിയവർക്കൊപ്പം ചേർന്നാണ് പര്യടനത്തിന് തുടക്കമിട്ടത്.