19 April 2024 Friday

മലപ്പുറം ജില്ലാ ട്രോമകെയര്‍ ചങ്ങരംകുളം യൂണിറ്റ് സംഘടിപ്പിക്കുന്ന ഒന്നാം ഘട്ട ഫസ്റ്റ് എയ്ഡ് പരിശീലനം മാര്‍ച്ച് 27ന് നടക്കും

ckmnews


മലപ്പുറം ജില്ലാ ട്രോമകെയര്‍ ചങ്ങരംകുളം യൂണിറ്റ് സംഘടിപ്പിക്കുന്ന ഒന്നാം ഘട്ട ഫസ്റ്റ് എയ്ഡ് പരിശീലനം മാര്‍ച്ച് 27ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ശനിയാഴ്ച രാവിലെ 9മുതല്‍ വൈകിയിട്ട് 5 വരെ വളയംകുളം എംവിഎം റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന പരിശീല പരിപാടി ഉദയന്‍ എടപ്പാള്‍ ഉദ്ഘാടനം ചെയ്യും.മുന്‍ ഡെപ്യൂട്ടി കളക്ടര്‍ പിപി അഷറഫ്  വിശിഷ്ടാതിഥി ആയി പങ്കെടുക്കും.കാശ്മീരിലേക്ക് സൈക്കിളില്‍ യാത്ര ചെയ്ത് അഭിമാനമായ മുഹമ്മദ് ഷെഹീറിനെ ചടങ്ങില്‍ ആദരിക്കും.സാഹിത പന്താവൂര്‍,ആഷിഫ് പാവിട്ടപ്പുറം,റിയാസ് കോലളമ്പ്,ഷെഫീക്ക് കാഞ്ഞിയൂര്‍,സഹ് ല മാറഞ്ചേരി,പ്രേംദാസ് പിടാവനൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു