19 April 2024 Friday

ആലംകോട് പഞ്ചായത്ത് യുഡിഎഫ് തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ckmnews

ആലംകോട് പഞ്ചായത്ത് യുഡിഎഫ് തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു


ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് യുഡിഎഫ് തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.തിങ്കളാഴ്ച വൈകിയിട്ട് ചങ്ങരംകുളം മറൂഷ് റസ്റ്റോറന്റിന് മുന്‍വശത്ത് നടന്ന പരിപാടി സിദ്ധിക്ക് പന്താവൂര്‍ ഉദ്ഘാടനം ചെയ്തു.ഹുറൈര്‍ കൊടക്കാട്ട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിപി യൂസഫലി അധ്യക്ഷത വഹിച്ചു.ഷാനവാസ് വട്ടത്തൂര്‍,പിടി ഖാദര്‍,ഹക്കീം പെരുമുക്ക് തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത് സംസാരിച്ചു.