24 April 2024 Wednesday

എസ് വൈ എസ് എടപ്പാൾ സോൺ കുടിവെള്ള പദ്ധതി സമർപ്പിച്ചു

ckmnews

എസ് വൈ എസ് എടപ്പാൾ സോൺ കുടിവെള്ള പദ്ധതി സമർപ്പിച്ചു,


ചങ്ങരംകുളം :"ജലമാണ് ജീവൻ " എന്ന ശീർഷകത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ജലസംരക്ഷണ കാമ്പയിന്റെ ഭാഗമായി ആലങ്കോട് ഉദിനുപ്പറമ്പ് പ്രദേശവാസികൾക്ക് കുടിവെള്ള പദ്ധതി സമർപ്പിച്ചു.

      പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ കുളങ്ങൾ, തോടുകൾ, കനാലുകൾ എന്നിവ പുനർജ്ജീവിപ്പിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടക്കും. ജലസ്രോതസകളുടെ നീരൊഴുക്ക് തടസ്സങ്ങൾ ഒഴിവാക്കുന്നതിനുള്ള ശുചീകരണ പ്രവർത്തനങ്ങളും  നടപ്പിലാക്കുന്നുണ്ട്.

   സോൺ ഭാരവാഹികളായ പി.പി നൗഫൽ സഅദി, കെ.പി ഉമർ സഖാഫി, അഷ്റഫ് അൽ ഹസനി, ശരീഫ് ചുള്ളിയിൽ, റഫീഖ് പെരുമുക്ക്, മുഹ്സിൻ അഹ്സനി നേതൃത്വം നൽകി.