19 April 2024 Friday

ക്വാറന്റൈൻ ലംഘിച്ച തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേർക്കെതിരെ ചങ്ങരംകുളം പോലീസ് കേസ്സെടുത്തു

ckmnews


ചങ്ങരംകുളം:ലോക്ക് ഡൗൺ ലംഘിച്ച് ചങ്ങരംകുളത്ത് എത്തിയ തിരുവനന്തപുരം സ്വദേശികൾ ചങ്ങരംകുളത്ത് ക്വാറന്റൈൻ ഇരിക്കെതിരിച്ചു പോയ സംഭവത്തിൽ ചങ്ങരംകുളം പോലീസ് മൂന്ന് പേർക്കെതിരെ കേസ്സെടുത്തു.തിരുവനന്തപുരം കരവാരം സ്വദേശികളായ അബ്ദുൾ സമദ്, ഷിജില, ഇവരുടെ ബന്ധുവും ഡ്രൈവറുമായ ഫൈസി എന്നിവർക്കെതിരെയാണ് എസ്.ഐ.ടി.ഡി.മനോജ് കുമാർ കേസ്സെടുത്തത്.കുറച്ച് ദിവസങ്ങക്ക് മുമ്പ്  മകളെ വിവാഹം കഴിച്ചു കൊണ്ടുവന്ന ചങ്ങരംകുളം ഒന്നാം പള്ളിക്കര സ്വദേശിയും ഗവ.താലൂക്ക് ആശുപത്രിയിലെ താൽക്കാലികമായി ജോലി ചെയ്യുന്ന ഡോക്ടറുടെ വീട്ടിൽ നാല് ദിവസങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരത്ത് നിന്ന്  എത്തിയത്. വിവരം അറിഞ്ഞ നാട്ടുകാർ ആരോഗ്യ വകുപ്പ് അധികൃതരേയും പോലീസിനെയും അറിയിക്കുകയയിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് അധികുതർ പള്ളിക്കരയിലെ വീട്ടിൽ എത്തി അന്വേഷിക്കുകയും മൂന്ന് പേരോടും ക്വാറന്റൈൻ ഇരിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിരുന്നു.