24 April 2024 Wednesday

കാര്‍ തലകീഴായി തോട്ടില്‍ വീണു; തുറക്കാനാവാതെ കാറിനുള്ളില്‍ അകപ്പെട്ട് 4 പേര്‍, ഒടുവില്‍ രക്ഷപെടുത്തിയത് ഇങ്ങനെ

ckmnews

നിയന്ത്രണം വിട്ട കാര്‍ തലകീഴായി തോട്ടില്‍ വീണു, യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചൂലൂര്‍-സങ്കേതം റോഡില്‍ കയറ്റം കയറുന്നതിനിടെയാണ് തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ തോട്ടിലേക്ക് മറിഞ്ഞത്. വാതില്‍ തുറക്കാനാവാതെ കാറിനുള്ളില്‍ അകപ്പെട്ട നാലു പേരെയും നാട്ടുകാരും മുക്കത്തു നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനാംഗങ്ങളും ചേര്‍ന്ന് പുറത്തെത്തിച്ചു.

നാട്ടുകാരായ വേലായുധന്‍ വെള്ളലശ്ശേരി, കെ. സുനില്‍, ശിവദാസന്‍ പിലാത്തോട്ടത്തില്‍ , കീഴേടത്ത് സണ്ണി, മുക്കം ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ നടുത്തൊടി വിജയന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ഇന്നലെ വൈകിട്ട് 5നാണു സംഭവം.