29 March 2024 Friday

മാർച്ച് 26ന് എടപ്പാൾ കുറ്റിപ്പുറം റോഡ് ഗതാഗതത്തിന് തുറന്നു കൊടുക്കും

ckmnews

മാർച്ച് 26ന് എടപ്പാൾ കുറ്റിപ്പുറം റോഡ് ഗതാഗതത്തിന് തുറന്നു കൊടുക്കും


എടപ്പാൾ: മേൽപ്പാലം പണിയുടെ ഭാഗമായി അടച്ചിട്ട കുറ്റിപ്പുറം റോഡ് മാർച്ച് 26ന് തുറന്നുകൊടുക്കും. ഇതിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. 

തിങ്കളാഴ്ച കാലത്ത് മുതൽ കുറ്റിപ്പുറം റോഡിലുള്ള സാധനസാമഗ്രികൾ നീക്കും 

ചെയ്തു തുടങ്ങി.ഫുട്പാത്തുകൾ പൊട്ടിച്ച്

വീതി കൂട്ടാനുള്ള ശ്രമങ്ങളാണ് 

നടത്തി കൊണ്ടിരിക്കുന്നത്.

ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സ്ഥല സൗകര്യമാണ് ഒരുക്കുന്നത്. അതേസമയം രണ്ട് മീറ്റർ നീളം മാത്രമാണ് കുറ്റിപ്പുറം റോഡിൽ നിന്നും പട്ടാമ്പി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഉണ്ടാവുക എന്നുള്ളത് വലിയ വാഹനങ്ങൾ കടന്നു പോകുന്നതിന് പ്രതിസന്ധി തീർക്കും.