28 March 2024 Thursday

പൊന്നാനിയിൽ യുഡിഎഫ് തരംഗമെന്ന് രോഹിത്

ckmnews

പൊന്നാനിയിൽ യുഡിഎഫ് തരംഗമെന്ന് രോഹിത്  പൊന്നാനി: പൊന്നാനി മണ്ഡലത്തിൽ യുഡിഎഫ് തരംഗമാണെന്ന് പൊന്നാനി മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി രോഹിത് പറഞ്ഞു. പൊന്നാനിയിൽ പ്രസ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.  പൊന്നാനിയിൽ യു ഡി എഫ് തരംഗമാണ് നിലനിൽക്കുന്നത്. പൊന്നാനിയുടെ വികസനങ്ങളാണ് പ്രചരണത്തിലെ കാതൽ.തിരദേശത്ത് നിന്നും ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. അതിൻ്റെ ഭാഗമായാണ് മൽസ്യത്തൊഴിലാളികൾ കെട്ടിവെക്കാനുള്ള പണം നൽകിയതും രോഹിത് പറഞ്ഞു.  നിലവിൽ യു ഡി എഫിലെ തർക്കങ്ങളെല്ലാം അടഞ്ഞ അധ്യായമാണ്.അടിത്തട്ടിലേക്ക് പ്രവർത്തനങ്ങൾ വ്യാപിക്കും.പൊന്നാനിയിൽ പദ്ധതികളും പാതി വഴിയിലാണ്.വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ് തുടങ്ങിയിട്ടില്ല. ചമ്രവട്ടം ചോർച്ചക്ക് പരിഹാരമായിട്ടില്ല,കടൽഭിത്തി നിർമ്മാണം പൂർത്തിയാക്കാനായിട്ടില്ല.ഇതിനെല്ലാം പരിഹാരം കണ്ട് ജനങ്ങളുടെ അടിസ്ഥാന വികസനമാണ് യു ഡി എഫ് പൊന്നാനിയിലെ ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നതെന്ന് രോഹിത് പറഞ്ഞു.പൊന്നാനിയുടെയും മലബാറിൻ്റെയും വികസന യാഥാർത്ഥ്യത്തിന് പൊന്നാനിയിൽ തുറമുഖം നിർമിക്കും. ഒരിക്കൽ ഉപേക്ഷിക്കപ്പെട്ട ഈ പദ്ധതിയുടെ യാഥാർത്യത്തിനായി വിദഗദരുടെ പഠന റിപ്പോർട്ട് പ്രകാരമായിരിക്കും പദ്ധതിയെക്കുറിച്ച് ആലോചിക്കുകയെന്നുംരോഹിത്ത് പറഞ്ഞു.