16 April 2024 Tuesday

ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെ പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു

ckmnews

ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെ പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു


ചങ്ങരംകുളം:പ്രദേശത്തെ പ്രവാസി സുഹൃത്തുക്കളുടെ സംഘടനയായ ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെ പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.യാഹുദീൻ പള്ളിക്കരയെ ചെയർമാനായും ജാസിം മുല്ലപ്പുള്ളിയെ കൺവീനർ ആയും അനസ് മാന്തടത്തിനെ ട്രെഷറർ ആയും കൂട്ടായ്മയുടെ ജനറൽ ബോഡി തിരഞ്ഞെടുത്തു.പ്രവാസികളുടെ ക്ഷേമത്തിനും സാമൂഹിക കാരുണ്യ പ്രവർത്തനങ്ങളിലും മുദ്ര പതിപ്പിച്ചിട്ടുള്ള കൂട്ടായ്മ നിലവിൽ പ്രവാസികളായവരും പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ മുൻപ്രവാസികളും കൂട്ടായ്മയുടെ ഭാഗമാണ്.എല്ലാവരെയും ഉൾപ്പെടുത്തി അവരുടെ ക്ഷേമത്തിന് കൂടുതൽ ഊന്നൽ നൽകികൊണ്ടുള്ള ഒരു പ്രവർത്തന ശൈലിയാണ് കൂട്ടായ്മ പിന്തുടരുന്നത്.കൂട്ടായ്മയുടെ മുൻ ചെയർമാൻ അഷ്‌റഫ് കാഞ്ഞൂരിന്റെ  നേതൃത്വത്തിൽ ഒരുപാട് നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ മുൻ കമ്മിറ്റിക്കു കഴിഞ്ഞിട്ടുണ്ട്.കൂട്ടായ്മയുടെ മറ്റു ഭാരവാഹികൾ.ഉപദേശക സമിതി അംഗങ്ങൾ:സൈദ് മുഹമ്മദ്.  അൽ തഖ്‌വ 

സുബൈർ തങ്ങൾ

ബഷീർ പാവിട്ടപ്പുറം

സുഭാഷ് പാറക്കൽ വൈസ് ചെയർമാൻമാർ:അഷറഫ് കാഞ്ഞിയൂർ

കമറു വളയംകുളം

കരീം ആലങ്കോട്

നിഷാദ് ആലങ്കോട് ജോയിൻ കൺവീനർമാർ:അബ്ദുൽ അസീസ് കൊഴിക്കര 

ഷാജിമോൻ ചേല കടവ്

നൗഷാദ് പെരുമ്പാൾ 

അബു ഐനിചോട് എക്സിക്യൂട്ടീവ് മെമ്പർമാർ:അബ്ദുൽ   മജീദ് ആലുങ്ങൽ

മൊയ്‌തുണ്ണി തെങ്ങിൽ

അബി പെരുമുക്ക് 

അഷറഫ് ടിപ്പുനഗർ

അമീർ  ഐനിചോട്

മൻസൂർ കക്കിടിപ്പുറം

യാസിർ മുല്ലപ്പുള്ളി 

മുത്തു അയിനിചോട്

അശോകൻ കാഞ്ഞിയൂർ

സൈഫുദ്ദീൻ കാഞ്ഞിയൂർ