19 April 2024 Friday

മലപ്പുറം ജില്ലയില്‍ അപരശല്ല്യം രൂക്ഷം:5 മണ്ഡലങ്ങളിൽ ഒഴികെ എല്ലായിടത്തും അപരന്‍മാര്‍ ജില്ലയില്‍ ഏറ്റവും കൂടുതൽ അപരൻമാർ ഫിറോസ് കുന്നംപറമ്പിലിന്

ckmnews

മലപ്പുറം ജില്ലയില്‍ അപരശല്ല്യം രൂക്ഷം:5 മണ്ഡലങ്ങളിൽ ഒഴികെ എല്ലായിടത്തും അപരന്‍മാര്‍


ജില്ലയില്‍ ഏറ്റവും കൂടുതൽ അപരൻമാർ ഫിറോസ് കുന്നംപറമ്പിലിന്


മലപ്പുറം: ജില്ലയിൽ ഏറ്റവും കൂടുതൽ അപരൻമാർ തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്. ഒരു മുഹമ്മദ് ഫിറോസും 3 ഫിറോസുമാരുമടക്കം 4 പേർ. 5 മണ്ഡലങ്ങളിൽ ഒഴികെ എല്ലായിടത്തും സ്ഥാനാർഥികൾക്ക് അപരശല്യമുണ്ട്.തവനൂർ, തിരൂർ, താനൂർ, കോട്ടയ്ക്കൽ,കൊണ്ടോട്ടി, പെരിന്തൽമണ്ണ, മങ്കട, തിരൂരങ്ങാടി എന്നിവിടങ്ങളിലെ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും സ്ഥാനാർഥികൾക്ക് അപരന്മാരുണ്ട്.വേങ്ങര, മലപ്പുറം, വണ്ടൂർ, നിലമ്പൂർ, മഞ്ചേരി മണ്ഡലങ്ങളിലാണ് അപരശല്യമില്ലാത്തത് വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ അപരൻമാർ

∙ 3 പേർ വീതം

തിരൂരിലെ യുഡിഎഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ (അപരൻമാരായി 3 പേരും മൊയ്തീൻ)

താനൂരിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി.അബ്ദുറഹിമാൻ. (3 പേരും അബ്ദുറഹിമാൻ)


മങ്കടയിലെ യുഡിഎഫ് സ്ഥാനാർഥി മഞ്ഞളാംകുഴി അലി (3 പേരും അലി)


പെരിന്തൽമണ്ണയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ.പി.മുഹമ്മദ് മുസ്തഫ (മുഹമ്മദ് മുസ്തഫ, 2 മുസ്തഫമാർ)


∙ 2 പേർ വീതം

തിരൂരിലെ എൽഡിഎഫ് സ്ഥാനാർഥി ഗഫൂർ പി.ലില്ലീസ് ( 2 പേരും അബ്ദുൽ ഗഫൂർ )

താനൂരിലെ യുഡിഎഫ് സ്ഥാനാർഥി പി.കെ.ഫിറോസ് (2 പേരും ഫിറോസ് )


∙ ഒരാൾ വീതം

തവനൂരിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ.ടി.ജലീൽ (ജലീൽ)


പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാർഥി എ.എം.രോഹിത് (രോഷിത്)


കോട്ടയ്ക്കലിലെ യുഡിഎഫ് സ്ഥാനാർഥി കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ (സൈനുൽ ആബിദ് തങ്ങൾ)


കോട്ടയ്ക്കലിലെ എൽഡിഎഫ് സ്ഥാനാർഥി എൻ.എ.മുഹമ്മദ് കുട്ടി (മുഹമ്മദ് കുട്ടി)


കൊണ്ടോട്ടിയിലെ യുഡിഎഫ് സ്ഥാനാർഥി ടി.വി.ഇബ്രാഹിം (ഇബ്രാഹിം)


കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ.പി.സുലൈമാൻ ഹാജി (സുലൈമാൻ)


വള്ളിക്കുന്നിലെ യുഡിഎഫ് സ്ഥാനാർഥി പി.അബ്ദുൽ ഹമീദ് (വി.പി.അബ്ദുൽ ഹമീദ്))


പെരിന്തൽമണ്ണയിലെ എൽഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം (നജിബ്)


മങ്കടയിലെ എൽഡിഎഫ് സ്ഥാനാർഥി ടി.കെ.റഷീദലി (റഷീദലി)


‌ഏറനാട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ.ടി.അബ്ദുറഹിമാൻ (അബ്ദുറഹിമാൻ)


തിരൂരങ്ങാടിയിലെ യുഡിഎഫ് സ്ഥാനാർഥി കെ.പി.എ.മജീദ് (അബ്ദുൽ മജീദ്)


തിരൂരങ്ങാടിയിലെ എൽഡിഎഫ് സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് (നിയാസ്)