29 March 2024 Friday

ഇടത് സരക്കാരിനെതിരെ യുവജനകുറ്റപത്രവുമായി മുസ്‌ലിം യൂത്ത് ലീഗ് പദയാത്ര

ckmnews

ഇടത് സരക്കാരിനെതിരെ യുവജനകുറ്റപത്രവുമായി മുസ്‌ലിം യൂത്ത് ലീഗ് പദയാത്ര


ചങ്ങരംകുളം:പൊന്നാനി മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദ്വിദിന പദയാത്ര ആലംകോട് പഞ്ചായത്തിലെ ചിയ്യാനൂരില്‍ തുടക്കം കുറിച്ചു.യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്  ഫൈസല്‍ ബാഖഫി തങ്ങള്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.പാവിട്ടപ്പുറം സെന്ററില്‍ നടന്ന സമാപനസമ്മേളനം അഷറഫ് കോക്കൂര്‍ ഉദ്ഘാടനം ചെയ്തു.റഫീഖ് കെ.വി  അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നടത്തി.

 മലപ്പുറം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ സി ശിഹാബ്,ഷാനവാസ്‌ വട്ടത്തൂർ,സുബൈർ കൊഴിക്കര,ഷെബീർ ബിയ്യം, സി.കെ അഷറഫ്, ഷബീർ മാങ്കുളം. ഷഫീർ ചിയാനൂർ 

 എന്നിവർ സംസാരിച്ചു,

 കെ.പി അൻവർ, മുനീർചെറവല്ലൂർ, കെ.എം ഹാരിസ്,ജഫീർ പള്ളിക്കുന്ന് എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി..