24 April 2024 Wednesday

ലോക്ക് ഡൗൺ; ഭൗമ സൂചിക പദവി ലഭിച്ച തിരൂർ വെറ്റിലയുടെ കയറ്റുമതി നിലച്ചു

ckmnews



തിരൂർ : ലോക്ക് ഡൗൺ വന്നതോടെ ഭൗമ സൂചിക പദവി ലഭിച്ച തിരൂർ വെറ്റിലയുടെ കയറ്റുമതി 

നിലച്ചു. ഇതോടെ ആയിരത്തിലധികം കർഷകരും വ്യാപാരിക്കളുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ലേക്ക് ഡൗണിൽ ആഴ്ചയിലൊരു ദിവസം ഇളവ് ലഭിച്ചെങ്കിലും വരും ദിവസങ്ങളിൽ

കൂടുതൽ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഒരു കൂട്ടം കർഷകർ. ലോക്ക് ഡൗൺ അടച്ചുപൂട്ടലിന് മുമ്പ് പ്രതിദിനം 10 ടൺ വെറ്റില വിവിധ സംസ്ഥാനങ്ങളിലേക്ക് തിരൂരിൽ നിന്ന് കയറ്റി അയച്ചിരുന്നു. 

അത്രതന്നെ വെറ്റില പ്രാദേശിക വിപണിയിലും വ്യാപാരം നടന്നിരുന്നു. 

ഒരു വെറ്റിലയ്ക്ക് 80 പൈസ എന്ന നിരക്കിൽ ഒരു കെട്ട് വെറ്റിലയ്ക്ക് ചരിത്രത്തിൽ തന്നെ 80 രൂപ എന്ന നിരക്കിൽ കർഷകർക്ക് ലഭിച്ചുകൊണ്ടിരുന്ന സമയത്താണ് കോവിഡ് രോഗം കേരളത്തിൽ പടർന്നത് .

ഇതോടെ പ്രതിരോധ പ്രവർത്തനത്തിന് ഭാഗമായി നിരോധനാജ്ഞയും ലോക്ക് ഡൗണും പ്രഖ്യാപിച്ചതോടെ കൂടി വെറ്റിലയുടെ കയറ്റുമതി നിലച്ചു

ഇതോടെ വെറ്റില വള്ളികളിൽ നിന്ന് പൊട്ടിക്കാത്ത കാരണം വള്ളികൾ താങ്ങി നിൽക്കുന്ന വെറ്റില കൊടികൾ ഭാരം തൂങ്ങി താഴാൻ തുടങ്ങി.

എന്നാൽ ആഴ്ചയിൽ ഒരു ദിവസം വെറ്റില കയറ്റുമതിക്ക് അനുമതി ലഭിച്ചെങ്കിലും അതുകൊണ്ടൊന്നും കർഷകരുടെ ദുരിതത്തിന് പരിഹരിഹാരം ആവില്ല എന്നാണ് കർഷകർ പറയുന്നത്. ആഴ്ചയിൽ ഒരു ദിവസം പ്രാദേശിക വിപണിയിൽ വെറ്റില എത്തിക്കാം വളരെ കുറഞ്ഞ അളവിൽ ഈ കച്ചവടം നടക്കു

മറ്റു സംസ്ഥാനങ്ങളിലേക്ക് വെറ്റില എത്തിക്കാൻ സാഹചര്യം സർക്കാർ ഒരുക്കണമെന്നും അല്ലെങ്കിൽ ഞങ്ങൾക്ക് 

വലിയ നഷ്ടം വരും എന്നും കർഷർ പറഞ്ഞു

ഈയാഴ്ച അവസാനം എങ്കിലും അയൽ സംസ്ഥാനങ്ങളിലേക്ക് വെറ്റില കൊണ്ടുപോകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഒരു കൂട്ടം കർഷക്കരും വ്യാപാരികളുംj