29 March 2024 Friday

ചങ്ങരംകുളത്തുകാര്‍ക്ക് തണലേകാന്‍ ഇനി രാമന്റെ മരം ഇല്ല പതിറ്റാണ്ടുകളുടെ കഥ പറഞ്ഞ ചങ്ങരംകുളത്തെ തണല്‍ മരം ഇനി ഓര്‍മകളില്‍

ckmnews

ചങ്ങരംകുളത്തുകാര്‍ക്ക് തണലേകാന്‍ ഇനി രാമന്റെ മരം ഇല്ല


പതിറ്റാണ്ടുകളുടെ കഥ പറഞ്ഞ ചങ്ങരംകുളത്തെ തണല്‍ മരം ഇനി ഓര്‍മകളില്‍


ചങ്ങരംകുളം:കനത്ത ചൂടില്‍ പൊള്ളുന്നവര്‍ക്ക് ആശ്വാസമേകി തണല്‍ വിരിച്ച് നിന്ന  ചങ്ങരംകുളത്തെ യുവ തലമുറയുടെ മുത്തശ്ശി മരം ഓര്‍മയായി.ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ തല ഉയര്‍ത്തി നിന്ന് അവശരായ ആയിരങ്ങള്‍ക്ക് ആശ്വാസത്തിന്റെ തണലേകിയ പ്രകൃതിയുടെ സൗന്ദര്യവും അല്‍ഭുതവും ഒത്തു ചേര്‍ന്ന മുത്തശ്ശി മരത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോടാലി വീണത്.വികസനങ്ങള്‍ക്ക് വഴി മാറിയതോടെ ചങ്ങരംകുളം ടൗണിലെ പല തണല്‍ മരങ്ങളും മുറിച്ച് മാറ്റിയെന്കിലും ഹൈവേ ജംഗ്ഷനില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തല ഉയര്‍ത്തി നിന്ന ഈ മുത്തശ്ശി മരത്തിന് കീഴിലാണ് അല്‍പം ആശ്വാസത്തിന്റെ തണല്‍ ലഭിച്ച് വന്നത്.

കഴിഞ നാല്‍പത് വര്‍ഷത്തിലതികമായി ചങ്ങരംകുളത്ത് സര്‍ബത്ത് കച്ചവടം നടത്തുന്ന ചെമ്പേട്ടനും,മുപ്പത് വര്‍ഷത്തോളമായി കടല വറുത്ത് വില്‍കുന്ന അബുക്കയും,വര്‍ഷങ്ങളായി പഴവര്‍ഗ്ഗങ്ങള്‍ വില്‍കുന്ന രവിയേട്ടനും,പച്ചക്കറി വില്‍കുന്ന സുലൈമാനിക്കയും,ചെറുനാരങ്ങയും,പച്ചമാങ്ങയും വില്‍ക്കുന്ന സിദ്ധിക്കയും,പന നൊന്ക് വില്‍ക്കുന്ന മുഹമ്മദ് കുട്ടിക്കയും വര്‍ഷങ്ങളായി ഈ മുത്തശ്ശി മരത്തിന്റെ സുഖമറിഞ് കച്ചവടം ചെയ്തരാണ്.മദ്രാസ് ഈത്തപ്പഴം എന്ന പേരില്‍ അറിയപ്പെടുന്ന മരത്തിന്റെ യഥാര്‍ത്ഥ പേര് പുതു തലമുറക്ക് അറിയില്ലെന്കിലും മഴക്കാലത്ത് പച്ച പുതച്ചും വേനലില്‍ പൂക്കള്‍ നിറഞും മനോഹാരിത പകര്‍ന്ന് നില്‍ക്കുന്ന കാഴ്ച തന്നെ ആസ്വാദനത്തിന് വക നല്‍കിയിരുന്നു.ഇവിടെ സ്ഥിതി ചെയ്തിരുന്ന ഉണ്ണികൃഷ്ണന്‍ നായരുടെ ബംഗ്ളാദേശ് ഹോട്ടലിലെ ജീവനക്കാരനായിരുന്ന വണ്ടൂര്‍ രാമന്‍ മാരാണ് 1979ല്‍  ഈ മരം നട്ടു പിടിപ്പിച്ചത് എന്നാണ് 

1971 മുതല്‍ ഇവിടെ മരുന്ന് വില്‍പന നടത്തിവരുന്ന ബാലേട്ടന്റെ മകന്‍ ഷാജി പറയുന്നത്.പറഞു വരുമ്പോള്‍ പ്രായം നാല്‍പതിന് അടുത്താണെന്കിലും യുവതലമുറക്കിത് ചങ്ങരംകുളത്തിന് വര്‍ഷങ്ങളായി തണല്‍ വിരിച്ച് നല്‍കുന്ന മുത്തശ്ശി മരമാണ്.മരത്തിന് ഇരു ഭാഗങ്ങളിലും നിന്നിരുന്ന കെട്ടിടങ്ങള്‍ കാലപ്പഴക്കം വന്ന് തകര്‍ന്നെന്കിലും 

വികസന സ്വപ്നങ്ങള്‍ കാണുന്ന ഹൈവേ ജംഗ്ഷനില്‍ പുതിയ വികസന പദ്ധതികള്‍ വരുന്നതോടെ പ്രദേശവാസികളുടെ അവസാന പ്രതീക്ഷയും അപ്രത്യക്ഷമാവുകയാണ്