19 April 2024 Friday

മാനവിക മൂല്യങ്ങളിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ ആവശ്യകത ഓർമ്മപ്പെടുത്തുന്ന സംഭവങ്ങളാണ് അനുദിനം നമുക്കു ചുറ്റിലും; ആലങ്കോട് ലീലാകൃഷ്ണൻ

ckmnews

മാനവിക മൂല്യങ്ങളിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ ആവശ്യകത ഓർമ്മപ്പെടുത്തുന്ന സംഭവങ്ങളാണ് അനുദിനം നമുക്കു ചുറ്റിലും; ആലങ്കോട് ലീലാകൃഷ്ണൻ


എടപ്പാൾ: മാനവിക മൂല്യങ്ങളിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ ആവശ്യകത ഓർമ്മപ്പെടുത്തുന്ന സംഭവങ്ങളാണ് അനുദിനം നമുക്കു ചുറ്റിലും നടന്നുകൊണ്ടിരിക്കുന്നതെന്ന് ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.36 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന നെല്ലിശ്ശേരി എ യു പി സ്കൂളിലെ പ്രധാനാധ്യാപകൻ അടാട്ട് വാസുദേവന് വിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഹസൈനാർ നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു.കെ.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.സ്മരണികയുടെ പ്രകാശനം പി. ചിത്രൻ നമ്പൂതിരിപ്പാടും ഡോക്യുമെൻ്ററി പ്രകാശനം എ.ഇ.ഒ.: പി.വിജയകുമാരിയും നിർവ്വഹിച്ചു. വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ്, എം.വി.അഷറഫ്, മൊയ്തു ബിൻ കുഞ്ഞുട്ടി,എം.കെ.മുഹമ്മദ് ,എം.ടി.ജയകൃഷ്ണൻ, പി.വി. റംല, എസ്.ബിന്ദു ,സി.വി.ഹംസത്തലി, ഇ.പി. ബിന്ദു, സി.എസ്.മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.ദിലീപ് രാമപുരത്തിൻ്റെ വയലിൻ കച്ചേരിയും അരങ്ങേറി.