20 April 2024 Saturday

പൊന്നാനി മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി നന്നംമുക്കിൽ പര്യടനം നടത്തി

ckmnews

പൊന്നാനി മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി  നന്നംമുക്കിൽ പര്യടനം നടത്തി


ചങ്ങരംകുളം: പൊന്നാനി മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി  നന്നംമുക്ക് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ചു. മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിൽ പ്രാർത്ഥിച്ചുകൊണ്ടാണ് പര്യടനം ആരംഭിച്ചത്.നന്നംമുക്ക് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ  സന്ദർശനം നടത്തി. പൊന്നാനി അസംബ്ലിമണ്ഡലം എൻഡിഎ കൺവീനർ പ്രസാദ് പടിഞ്ഞാക്കര നേതൃത്വം നൽകി.ടി ഗോപാലകൃഷ്ണൻ,ഇജി ഗണേശൻ,സുഭാഷ് കോട്ടത്തറ,BDJS ജില്ലാ സെക്രട്ടറി എം ജതീന്ദ്രൻ 

കോട്ടക്കൽ മണ്ഡലം പ്രസിഡൻണ്ട് ശ്രീധരൻ

അശോകൻ പള്ളിക്കര

ജനാർദ്ദനൻ പട്ടേരി എം വിനയകുമാർ 

സുധാകരൻ നന്നംമുക്ക് എന്നിവർ സ്ഥാനാർഥി കൊപ്പമുണ്ടായിരുന്നു.