29 March 2024 Friday

വെളിയങ്കോട് യുവാവിനെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍

ckmnews

വെളിയങ്കോട് യുവാവിനെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍


പൊന്നാനി:വെളിയങ്കോട് യുവാവിനെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍.വെളിയങ്കോട് പത്തുമുറിയിൽ ഷെഫീർ എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലാണ് പാലപ്പെട്ടി പുതിയിരുത്തി അജ്മീർ നഗർ സ്വദേശി ആലുങ്ങൽ അബുസാലി(35),വെളിയങ്കോട് പത്തുമുറി വളപ്പിലകായിൽ ഷക്കീർ(26) എന്നിവരെ പൊന്നാനി പോലീസ് പിടികൂടിയത്.സംഭവത്തിനുശേഷം ഒളിവിലായിരുന്നു ഇരുവരും.എറണാംകുളം തമ്മനത്തെ ഹോസ്റ്റലിൽവെച്ചാണ് അബൂസാലിയെ പിടികൂടിയത്.പൊന്നാനി സി.ഐ. നാരായണൻ, എസ്.ഐ.രതീഷ്ഗോപി തുടങ്ങിയവരുൾപ്പടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്