25 April 2024 Thursday

എസ് വൈ എസ് എടപ്പാൾ സോൺ രാഷ്ട്രീയ വിചാരം സംഘടിപ്പിച്ചു

ckmnews

എസ് വൈ എസ് എടപ്പാൾ സോൺ രാഷ്ട്രീയ വിചാരം സംഘടിപ്പിച്ചു


എടപ്പാൾ:ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പിൽ  സ്വീകരിക്കേണ്ട രാഷ്ട്രീയ ബോധത്തെയും രാഷ്ട്ര പുരോഗതിക്കാവശ്യമായി സംഘടന അനുവർത്തിച്ചു വരുന്ന  നിലപാടുകളെയും പഠിപ്പിക്കുന്നതിനായി സമസ്ത കേരള സുന്നി യുവജന സംഘം എടപ്പാൾ സോൺ രാഷ്ട്രീയ വിചാരം സംഘടിപ്പിച്ചു.

സോൺ , സർക്കിൾ പ്രവർത്തക സമിതി, യൂണിറ്റ് പ്രസിഡൻ്റ്, സെക്രട്ടറി എന്നിവർക്കായി മാണൂർ മനാറുൽ ഹുദ കാമ്പസിൽ നടന്ന സംഗമം മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി എ എ റഹീം മാസ്റ്റർ കരുവാത്തുകുന്ന് ഉദ്ഘാടനം ചെയ്തു. സോൺ സെക്രട്ടറി പി പി നൗഫൽ സഅദി, ഗഫൂർ അഹ്സനി പ്രസംഗിച്ചു. നജീബ് അഹ്സനി, ആസിഫ് തണ്ടിലം, അഷ്റഫ് അൽ ഹസനി, കെ.പി ഉമർ സഖാഫി, വി ഷിഹാബ് മുസ്‌ലിയാർ, റഫീഖ് പെരുമുക്ക് സംബന്ധിച്ചു.