24 April 2024 Wednesday

ലോക വന ദിനത്തിൽ തൈകൾ നട്ട് ട്രോമകെയര്‍ ചങ്ങരംകുളം യൂണിറ്റ്

ckmnews

ലോക വന ദിനത്തിൽ തൈകൾ നട്ട് ട്രോമകെയര്‍ ചങ്ങരംകുളം യൂണിറ്റ് 


എടപ്പാൾ: ലോക വനദിനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ട്രോമകെയർ ചങ്ങരംകുളം യൂണിറ്റ് അംഗങ്ങൾ വട്ടംകുളം ഗ്രാമപഞ്ചായത്തിൽ വൃക്ഷതൈകൾ നട്ടു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് ഉദ്ഘടനം ചെയ്തു.  ട്രോമകെയർ സ്റ്റേഷൻ യൂണിറ്റ് ലീഡർ സാജിത പന്തവൂർ,സെക്രട്ടറി റിയാസ് കോലൊളമ്പ് ,ഡെപ്യൂട്ടി ലീഡർ മുഹമ്മദ് അലി കക്കിടിപ്പുറം ട്രഷറർ ഹാരിസ് കോഴിക്കര ,സഹല മാറഞ്ചേരി, ഹാരിസ് പന്താവൂര് ,ദിബിൻഘോഷ് വട്ടംകുളം പി ജി കൃഷ്ണകുമാർ ,ബഷീർ എന്നിവർ പങ്കെടുത്തു . ജലദിനത്തിന്റെ ഭാഗമായി പറവകൾക്ക് ഒരു തണ്ണീർകുടം ഒരുക്കി.