23 April 2024 Tuesday

പുറത്തൂരിൽ ആവേശം വിതറി എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ.കെ .ടി ജലീലിൻ്റെ പര്യടനം

ckmnews

പുറത്തൂരിൽ ആവേശം വിതറി എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ.കെ .ടി ജലീലിൻ്റെ പര്യടനം


തവനൂർ: പുറത്തൂരിൽ ആവേശം വിതറി എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ.കെ .ടി ജലീലിൻ്റെ പര്യടനം. സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനപങ്കാളിത്തം. തവനൂർ മണ്ഡലം LDF സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ ശനിയാഴ്ച രാവിലെ പുറത്തൂർ കിഴക്കൻ മേഖലകളിലാണ് പര്യടനം നടത്തിയത്.തൃത്തല്ലൂർ പുളിഞ്ചോട്, അത്താണി പടി, പുതുപള്ളി, കുറ്റിക്കാട് ,ഏഴി പാടം, ശാന്തിനഗർ, പള്ളിക്കടവ്, പുറത്തൂർ അത്താണി, ബോട്ട് ജെട്ടി, ഹാജി പടി, കാവിലക്കാട്, എടക്കനാട്, ലക്ഷം വീട് പാലക്ക പറമ്പ് ,മുട്ടന്നൂർ ബൈപ്പാസ്, ആശുപത്രിപടി എന്നിടങ്ങളിലാണ് സ്വീകരണം ഏർപ്പെടുത്തിയിരുന്നത്. ഉച്ചക്ക് ശേഷം ആശാൻ പടി, കോത പറമ്പ് ,മൂന്നാം കുറ്റി, പാരീസ്, അരയൻ കടപ്പുറം, കൂട്ടായി ടൗൺ, തെക്കേ കൂട്ടായി ,പള്ളി വളവ്, വാടിക്കൽ, അഴിമുഖം, ജെട്ടി ലൈൻ, നായർ തോട്, പണ്ടാഴി, കാടില പള്ളി ,മൂന്നങ്ങാടി തുടങ്ങിയ കേന്ദ്രങ്ങളിലായിരുന്നു സ്വീകരണ ഒരുക്കിയിരുന്നത്. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും വൻ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. താൻ പത്ത് വർഷക്കാലം ചെയ്ത വികസന പ്രവർത്തനങ്ങൾ എല്ലാവർക്കും അറിയാവുന്ന കാര്യമാണന്നും വികസന പൂർത്തീകരണത്തിന് വീണ്ടും തന്നെ വിജയിപ്പിക്കണമെന്നും   ഡോ.കെ .ടി.ജലീൽ വോട്ടർമാരോട് അഭ്യർത്ഥിച്ചു. പൂക്കൾ വിതറിയും, പൂച്ചെണ്ടുകൾ നൽകിയും എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ആവേശപൂർവ്വമാണ് സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീലിനെ പ്രദേശവാസികൾ വരവേറ്റത്.

കെ.വി സുധാകരൻ, സി.ഒ.ശ്രീനിവാസൻ ,സുദേവൻ മാസ്റ്റർ, ഉമ്മർ, ബാബുരാജ്, സാജിത്ത്, ഷുക്കൂർ, ഹനീഫ മാസ്റ്റർ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചിരുന്നു.ഞായറാഴ്ചവട്ടംകുളം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഡോ: കെ.ടി.ജലീൽ പര്യടനം നടത്തും.