18 April 2024 Thursday

പരി: മോർ ഒസ്താത്തിയോസ് സ്ളീബാ ബാവയുടെ ഓർമ്മ കാൽനട തീർത്ഥയാത്ര നടത്തി.

ckmnews

പരി: മോർ ഒസ്താത്തിയോസ് സ്ളീബാ ബാവയുടെ ഓർമ്മ കാൽനട തീർത്ഥയാത്ര നടത്തി.


ചങ്ങരംകുളം:കുന്നംകുളം ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ കബറടങ്ങിയിരിക്കുന്ന അന്ത്യോഖ്യാ സിംഹാസന പ്രതിനിധി പരിശുദ്ധ സ്ളീബാ മോർ ഒസ്താത്തിയോസ് ബാവയുടെ 91 ഓർമ്മപ്പെരുന്നാളിൻ്റെ ഭാഗമായി അകതിയൂർ സെൻ്റ് ജോർജ് ചാപ്പലിൽ നിന്ന് ആർത്താറ്റ് സിംഹാസന പള്ളിയിലേക്ക് വിശ്വാസികൾ  കാൽനട തീർത്ഥയാത്ര നടത്തി.ശനിയാഴ് ഉച്ചക്ക് മൂന്നിന് ചാപ്പലിൽ ഫാ.ജയേഷ് ജെക്കബ്  പ്രാർത്ഥന നടത്തി ആശീർവദിച്ച് കാൽനട യാത്ര ആരംഭിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബാവയോടുള്ള മദ്ധ്യസ്ഥ ഗീതങ്ങൾ ആലപിച്ച് വിശ്വാസികൾ കാൽനട യാത്രയിൽ പങ്കെടുത്തു.വൈകീട്ട് 5.30ന് ബാവയുടെ കബറിങ്കൽ എത്തി. തുടർന്ന് സന്ധ്യാ നമസ്ക്കാരവും നടന്നു.

കാൽനടയാത്രക്ക് ജോജു സി കെ , മാത്യൂസ് ജേക്കബ് , പോൾസൺ ചുങ്കത്ത് , ജോസ് ജെക്കബ് എന്നിവർ നേതൃത്വം നൽകി.