19 April 2024 Friday

കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ & സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം മാര്‍ച്ച് 24ന് ചങ്ങരംകുളത്ത് നടക്കും

ckmnews

കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ & സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം മാര്‍ച്ച് 24ന് ചങ്ങരംകുളത്ത് നടക്കും


ചങ്ങരംകുളം:കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ & സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം ചങ്ങരംകുളത്ത് വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.മാര്‍ച്ച് 24ന് ബുധനാഴ്ച ചങ്ങരംകുളം ഐനിച്ചോട് നെസീക്കോ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം സംഘടനയുടെ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടികെ പ്രസാദ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈസന്‍സുള്ള അംഗീകൃത തൊഴിലാളികളുടെ മാത്രം സംഘടനയായ KEWSA യുടെ 33 മത് സംസ്ഥാന സമ്മേളനം ഏപ്രില്‍ 9,10 തിയ്യതികളില്‍ ഗുരുവായൂരില്‍ നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.പിവി ഹാരിസ്,എം പ്രഷോഭ്,ടി ഷിനോജ്,സുനില്‍ദാസ് കെ,അല്‍ഫുദ്ധീന്‍ കെഎം തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.