24 April 2024 Wednesday

ഇലക്ഷന്‍ കമ്മീഷന്‍ സ്പെഷല്‍ സ്ക്വോഡ് വാഹനപരിശോധന ശക്തമാക്കി

ckmnews

ഇലക്ഷന്‍ കമ്മീഷന്‍ സ്പെഷല്‍ സ്ക്വോഡ് വാഹനപരിശോധന ശക്തമാക്കി


ചങ്ങരംകുളം:തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്റെ പ്രത്യേക സ്ക്വോഡ് ആയ പൊന്നാനി സ്റ്റാറ്റിക് സര്‍വെലന്‍സ് ടീമിന്റെ നേതൃത്വത്തില്‍ വാഹനപരിശോധ ശക്തമാക്കി.ടീം ലീഡര്‍  രാജന്റെ നേതൃത്വത്തില്‍ പോലീസും ഉദ്ധ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് സംസ്ഥാന പാത കേന്ദ്രീകരിച്ച് വാഹന പരിശോധ നടത്തുന്നത്.അനധികൃത പണം,മദ്യം,ആയുധങ്ങള്‍ മറ്റു അനധികൃതമായി കൊണ്ട് വരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ പിടിച്ചെടുക്കുന്നതിനാണ് പരിശോധന.ഇലക്ഷന്‍ കഴിയുന്നത് വരെ പരിശോധ തുടരുമെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു