19 April 2024 Friday

ആനയും വാദ്യവുമില്ലാതെ തൃശൂർ പൂരം കൊടിയേറ്റം ഇന്ന് ഘടക ക്ഷേത്രങ്ങളിലൊന്നും ഇന്ന് കൊടിയേറില്ല

ckmnews


തൃശൂർ : ആനയും വാദ്യവുമില്ലാതെ തൃശൂർ പൂരം കൊടിയേറ്റം ഇന്ന്. അഞ്ച് ആളുകൾ മാത്രം പങ്കെടുത്തുകൊണ്ടായിരിരിക്കും ഇതിന്റെയ് ചടങ്ങുകൾ.'അതേസമയം ഘടക ക്ഷേത്രങ്ങളിലൊന്നും ഇന്ന് കൊടിയേറില്ല. ലോക് ഡൌൺ പശ്ചാത്തലത്തിൽ ഇത്തവണ തൃശൂർ പൂരം നടത്തേണ്ടതില്ല എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. തിരുവമ്പാടി ക്ഷേത്രത്തിലെ കൊടിയേറ്റത്തിന് ശേഷം ബ്രഹ്മസ്വം മഠത്തിൽ ആറാട്ടും നടക്കും. കൂത്തുവിളക്ക് ഒരു ചെണ്ട എന്നിവ അകമ്പടിയോടെ 5 പേർ മാത്രമാണ് ചടങ്ങിൽ പങ്കാളിയാവുക. പാറമേക്കാവ് ക്ഷേത്രത്തിലെ കൊടിയേറ്റ ശേഷമുള്ള ആറാട്ട് വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കർണിപറമ്പിലെ കുളത്തിൽ നടക്കു. അഞ്ചു പേര് മാത്രമാണ് ഇവിടെയും പങ്കെടുക്കുക.