25 April 2024 Thursday

ബിഡികെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

ബിഡികെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


എടപ്പാള്‍:രക്തദാനം, മഹാദാനം എന്ന മഹത് വാക്യം ഉൾകൊണ്ട് ബിഡികെ പെരിന്തൽമണ്ണ താലൂക് കമ്മിറ്റിയും, സൂപ്പർ ബോയ്സ് ക്ലബ്ബ് കുഴാപറമ്പും സംയുക്തമായി പെരിന്തൽമണ്ണ ഐഎംഎ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ കുഴാപറമ്പ് KHMA എൽ പി സ്കൂളിൽ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് വാർഡ് മെമ്പറും ക്ലബ്ബ് സെക്രട്ടറിയുമായ അലി അക്ബർ രക്തദാനം ചെയ്തു കൊണ്ട്  ഉദ്ഘാടനം ചെയ്തു.രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെ നീണ്ടുനിന്ന ക്യാമ്പിൽ 

 58 രെജിസ്ട്രേഷനോടെ 51 പേർ രക്തം ജീവദാനമായി നൽകി.ക്യാമ്പിന്റെ ആദ്യാവസാനം വരെ 

BDK കോഡിനേറ്റർമാരായ വിശ്വൻ മങ്കട,അബീദലി, മങ്കട, ഷംസുദ്ധീൻ മങ്കട, നിയാസ്, സൂപ്പർ ബോയ്സ് ക്ലബ് ഭാരവാഹികളായ  ഹബീബ്, സൂഫിയാൻ, തസ്‌ലീം, നിയാസ്, വിനീഷ്, മുഹ്സിൻ , ഇല്യാസ്, ഫമീൽ, ഫൈസൽ, നിഷാദ്, ഹനാൻ , സൗരവ് , സഫ് വാൻ, ശിബിലി തുടങ്ങിയവരുടെ സാന്നിധ്യം ക്യാമ്പിന് ഉണർവേകി.