20 April 2024 Saturday

വിദ്യാർത്ഥികൾക്ക് വാഗമണിൽ താമസിച്ച് പഠിക്കൻ സൗജന്യ നിരക്കിൽ ഫോട്ടോഗ്രാഫി പഠനക്യാമ്പ്

ckmnews

കോഴ്സ് ഫീസ് ഇല്ല

വിദ്യാർത്ഥികൾക്ക് വാഗമണിൽ താമസിച്ച് പഠിക്കൻ സൗജന്യ നിരക്കിൽ

ഫോട്ടോഗ്രാഫി പഠനക്യാമ്പ്

 

ഹൈസ്കൂൾ തലം തൊട്ട് കോളേജ് തലം വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി ത്രിദിന ഫോട്ടോഗ്രാഫി പഠന ക്യാമ്പുകൾ ഒരുങ്ങുന്നു.കേരള ഫോട്ടോഗ്രാഫി എജ്യുക്കേഷൻ കൗസിലിന്റെ പ്രായോഗിക പരിശീലന കേന്ദ്രമായ ലൈറ്റ് മാജിക്ക് ഫോട്ടോസ്കൂൾ എക്സ്പെഡിഷൻ ഹോളിഡേ,കേളയുമായി ചേർന്നാണ് മൂന്ന് ദിവസങ്ങൾ വീതമുള്ള  പ്രായോഗിക പരിശീലന തുടർച്ചാ പരിപാടി നടത്തുന്നത്. ആദ്യ ക്യാമ്പ് 2021 ഏപ്രിൽ 9, 10, 11തിയ്യതികളിൽ വാഗമൺ ഹിൽസ്റ്റേഷനിൽ നടക്കും.സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഇവന്റോ ഗ്രാഫറും ലൈറ്റിങ്ങ് എക്പെർട്ടുമായ ഗോപൻ അമ്പാട്ടും,പ്രമുഖ ഡോക്യുമെന്റേഷൻ ഫോട്ടോ ജേണലിസ്റ്റും കേരള ഫോട്ടോഗ്രാഫി എജ്യുക്കേഷൻ കൗൺസിൽ ഫോട്ടോഗ്രാഫി മെന്ററുമായ ജമാൽ പനമ്പാടുമാണ് ക്യാമ്പിൽ അദ്ധ്യാപകരായി എത്തുക.സ്വന്തമായി ഡിഎസ്എൽആർ ക്യാമറ കൈവശമുള്ള വിദ്യാർത്ഥികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ മുൻഗണന എങ്കിലും ഫോട്ടോഗ്രാഫിയിൽ അതീവ തത്പരരായ ക്യാമറ ഇല്ലാത്ത കുട്ടികൾക്കും,ജേണലിസം, മീഡിയ വിദ്യാർത്ഥികൾക്കും ക്യാമ്പിലേക്ക് റജിസ്റ്റർ ചെയ്യാമെന്ന് ക്യാമ്പ് ഡയറക്ടർ കൂടിയായ ജമാൽ പനമ്പാട് പറഞ്ഞു.നിലവിൽ 6000രൂപക്ക് ലൈറ്റ് മാജിക്കിൽ നൽകിവരുന്ന ബേസിക്ക് ഫോട്ടോഗ്രാഫി കോഴ്സാണ് കോറോണ സാഹചര്യത്തിൽ സൗജന്യ നിരകിൽ  പ്രത്യേക പാക്കേജായി നൽകുന്നത്.ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക്  ഫോട്ടോഗ്രാഫി ബേസിക്ക് കോഴ്സിന്റെ സർട്ടിഫിക്കറ്റും ലഭ്യമാകും.താമസത്തിന്റേയും ഭക്ഷണത്തിന്റേയും ചിലവിനത്തിൽ 2999രൂപ മാത്രമാണ് മൂന്ന് ദിവസത്തേക്ക് ഒരു കുട്ടി ആകെ നൽകേണ്ടിവരുന്നത്.ദ എക്യുപ്മെന്റ്,എക്സ്പോഷർ,ഈസ്തെറ്റിക്സ് ഓഫ് ഫോട്ടോഗ്രാഫി, ലൈറ്റ് ആന്റ് ലൈറ്റിങ്ങ് എന്നിങ്ങനെ നാല് മൊഡ്യൂളുകളിലാണ് പ്രായോഗിക പരിശീലനം.പ്രൊഫഷണൽ ക്യാമറയുടെ മാന്വൽ ആന്റ് ക്രിയേറ്റീവ് സെറ്റിങ്ങുകൾ,ഫക്ഷനുകൾ എന്നിവയാണ് ''ദ എക്യുപ്മെന്റ്'' എന്ന സെഗ്മെന്റിൽ ഉള്ളത്.ഫോട്ടോഗ്രാഫിയുടെ സൗന്ദര്യ ശാസ്ത്രവും, അതിനോടനുബന്ധിച്ച് വരുന്ന ഫ്രെയിമിങ്ങ്, കമ്പോസിങ്ങ് & കോമ്പോസിഷൻ പാറ്റേണുകളും തിയറികളുമാണ് രണ്ടാമത്തെ സെഗ്മെന്റ് ആയ ''ഈസ്തെറ്റിക്സ് ഓഫ് ഫോട്ടോഗ്രാഫി''യിൽ പ്രായോഗോക പരിശീലനം നൽകുക.വില കൂടിയ സാങ്കേതിക സംവിധാനങ്ങളോ സാധന സാമിഗ്രികളോ ഒന്നും  ഇല്ലാതെ തന്നെ ചെയ്യാവുന്ന ബിൽഡ് ഇൻ ഫ്ലാഷ് ക്രിയേറ്റീവ് ഫോട്ടോഗ്രാഫി,ഇൻഡോർ ഫ്ലാഷ് ഫോട്ടോഗ്രാഫി,ഔട്ട്ഡോർ ഫ്ലാഷ് ഫോട്ടോഗ്രാഫി,എക്സ്റ്റേണൽ  ക്രിയേറ്റീവ് ലൈറ്റിങ്ങ്, ഫിൽ ലൈറ്റിങ്ങ്, സോഫ്റ്റ് ലൈറ്റിങ്ങ്, റംബ്രാന്തൽ ലൈറ്റിങ്ങ് തുടങ്ങിയ ലൈറ്റിങ്ങ് ടെക്കിനിക്കുകളും പാറ്റേണുകളും ഉൾക്കൊള്ളുന്നതാണ് മൂന്നാമത്തെ സെഗ്മെന്റ്.കോറോണയും ലോക്ക്ഡൗണും ഓൺലൈൻക്ലാസുകളും പരീക്ഷ പിരിമുറുക്കങ്ങളും ഒക്കെ നൽകിയ വിരസതയിൽ നിന്നും കുട്ടികൾക്ക് മാനസീകമായ ഒരു ഉല്ലാസം കൂടി നൽകുക എന്ന ഉദ്ദേശത്തോടെയാണ് കേളത്തിലെ ഏറ്റവും മനോഹര കലാവസ്ഥ യുള്ള വാഗമൺ എന്ന ഹിൽസ്റ്റേഷൻ തന്നെ ക്യാമ്പിനായി തിരഞ്ഞെടുത്തതെന്ന് ക്യാമ്പ് കോഡിനേറ്ററും എക്സ്പെഡിഷൻ ഹോളിഡേസ്,കേരളയുടെ ഡയറക്ടറുമായ നിഖിൽ ആന്റണി പറഞ്ഞു.ഒരാൾക്ക് ഒരു രാത്രിയിലെ താമസത്തിന് മാത്രം 3500രൂപയോളം ചിലവ് വരുന്ന ആഡമ്പര റിസോട്ടിലെ താമസവും ഭക്ഷണവും, നാല് ട്രക്കിങ്ങുകളും ഉൾപ്പടെ ഈ ക്യാമ്പിന് ആകെ 2999രൂപയാണ് ഓരോ കുട്ടിയും അടക്കേണ്ടത്. ഇതാകട്ടെ കുട്ടിയുടെ താമസ ചിലവിന്റേയും ഭക്ഷണ ചിലവിന്റേയും ഒരു വിഹിതം മാത്രമേ ആകുന്നൊള്ളൂ.ഈ അർത്ഥത്തിൽ കോഴ്സ് തീർത്തും സൗജന്യമാണെന്ന്തന്നെ പറയാം. ഇങ്ങനെ ഒരു ഫീ സ്ട്രെക്ച്ചറിലേക്ക് ഈ ക്യാമ്പിനെ റീ ഡിസൈൻ ചെയ്തത് തന്നെ കേരളത്തിലെ സാധാരണക്കാരായ രക്ഷിതാക്കളുടെ കുട്ടികൾക്കുകൂടി പങ്കെടുക്കുന്നതിന് വേണ്ടിയാണ്.കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ഓരോ കുട്ടികളുടേയും സുരക്ഷിതത്വവും കൂടി പരിഗണിക്കുന്നതിനാൽ ഓരോ ക്യാമ്പിലും 20 പേരെ മാത്രമേ പങ്കെടുപ്പിക്കാനാകൂ എന്നും നിഖിൽ കൂട്ടിചേർത്തു.ക്യാമ്പിലെത്തുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും 1500രൂപയുടെ ഗിഫ്റ്റ് വൗച്ചറും ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങളും കേരളത്തിലെ പ്രമുഖ ക്യാമറാ സെല്ലിങ്ങ് ഔട്ട്ലറ്റ് ആയ കല ഡിജിറ്റൽ വേൾഡ് നൽകും.2999രൂപ ക്യാമ്പ് ഫീസിൽ നിന്നും 1000രൂപ മുൻകൂർ അടച്ച് സീറ്റ് റിസർവേഷൻ നടത്തുന്നവരിൽ മുൻഗണന പ്രകാരമാണ് ഓരോ ക്യാമ്പിലേക്കുമുള്ള സെലക്ഷൻ ലിസ്റ്റ് തെയ്യാറാക്കുക.താത്പര്യമുള്ളവർക്ക് സീറ്റ് ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും ഈ നമ്പറുകളിൽ വിളിക്കാം 8943847897

(ലൈറ്റ് മാജിക്ക് ഫോട്ടോ സ്കൂൾ)

9447356777

 (നിഖിൽ ആന്റണി, ക്യാമ്പ് കോർഡിനേറ്റർ എക്സ്പെഡിഷൻ ഹോളിഡേ, കേരള)