29 March 2024 Friday

കോവിഡ് പ്രതിസന്ധി:രോഗികള്‍ക്കും വൃദ്ധര്‍ക്കും സൗജന്യമായി താടിയും മുടിയും വെട്ടി അബ്ദുട്ടിക്ക

ckmnews



ചങ്ങരംകുളം:കോവിഡ് പ്രതിസന്ധിയില്‍ വലയുന്നവര്‍ക്ക് താങ്ങും തണലുമാകുകയാണ് ട്രോമകെയര്‍ പ്രവര്‍ത്തകനായ അബുദുട്ടി വളയംകുളം.ആളുകള്‍ക്ക് സൗജന്യമായി താടിയും മുടിയും വെട്ടിക്കൊടുത്താണ് കോവിഡ് കാലത്ത് അബ്ദുട്ടി വിത്യസ്ഥമായ സേവനം തുടരുന്നത്.ലോക്ക്ഡൗൺമൂലം ബാർബർഷോപ്പുകൾ തുറക്കാതയപ്പോൾ അവശത അനുഭവിക്കുന്ന രോഗികളെ വീട്ടിൽ ചെന്നാണ് അവരുടെ ആവശ്യം  നിറവേറ്റികൊടുക്കുന്നത്.കഴിഞ്ഞ 40 വര്‍ഷക്കാലം പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയ അബ്ദുട്ടിക്ക് പ്രായം 60 കഴിഞ്ഞെങ്കിലും ഏത് പാതിരാത്രിക്കും എന്ത് സഹായത്തിനും അബ്ദുട്ടി ഓടിയെത്തും.കഴിഞ്ഞ മൂന്ന് വര്‍ഷമായി ജീവകാരുണ്യ രംഗത്ത് സജീവമായ അബ്ദുട്ടി ലോക ആരോഗ്യ സംഘടന  വളണ്ടിയര്‍ കൂടിയാണ്.പ്രയാസമനുഭവിക്കുന്നവർക്കും, രോഗികൾക്കും അദ്ധേഹത്തെ ബന്ധപ്പെടാവുന്നതാണ്.

8606438787