24 April 2024 Wednesday

വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവില്‍ നിന്ന് നാലര കിലോ കഞ്ചാവ് പിടികൂടി

ckmnews


പിടിയിലായ വെളിയംകോട് സ്വദേശി പത്തോളം കേസിലെ പ്രതി


ചങ്ങരംകുളം: വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവില്‍ നിന്ന് നാലര കിലോ കഞ്ചാവ് പിടികൂടി.വെളിയംകോട് അയ്യോട്ടിച്ചിറ സ്വദേശി പൊറ്റാടി ആബിദ് (33)നെയാണ് 4.3 കിലോ കഞ്ചാവുമായി ചങ്ങരംകുളം സിഐ സജീവ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെ ചങ്ങരംകുളം കാഞ്ഞൂിയൂരിൽ നിന്നും വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്യാനാണ് നാട്ടുകാര്‍ ബസ്സ് തടഞ്ഞത്.ബസ്സില്‍ നിന്ന് ഇറക്കിയ യുവാവിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ പന്തികേട് തോന്നി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ചങ്ങരംകുളം പോലീസ് സംഭവസ്ഥലത്ത് എത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു.തുർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ ബാഗിൽ നിന്ന് 2.150 കിലോ ഗ്രാമിൻ്റെ രണ്ട് കഞ്ചാവ് പൊതികൾ കണ്ടടുത്തത്.പെരുമ്പടപ്പ് കുന്നംകുളം,ചാവക്കാട് തുടങ്ങിയ വിവിധ സ്റ്റേഷനിലായി പത്തോളം കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.

പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു