28 March 2024 Thursday

ശബരിമല ഉത്സവത്തിന് കൊടിയേറി

ckmnews

ശബരിമല: ശബരിമല ഉത്രം മഹോത്സവത്തിന് വെള്ളിയാഴ്​ച രാവിലെ കൊടിയേറി. രാവിലെ 7.15നും 8 നും മദ്ധ്യേ ക്ഷേത്രതന്തി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് ചടങ്ങുകള്‍ നടന്നു. കൊടിയേറ്റിനു ശേഷം ബിംബ ശുദ്ധി ക്രിയകള്‍ നടന്നു. ഉത്സവദിവസങ്ങളില്‍ മുളപൂജ, ഉത്സവബലി, ശ്രീഭൂതബലി, വിളക്ക് എഴുന്നെള്ളത്ത് എന്നിവ നടക്കും. 27 ന് ശരംകുത്തിയില്‍ പള്ളിവേട്ട, തുടര്‍ന്ന് മണ്ഡപത്തില്‍ പള്ളി കുറുപ്പ്. 28 ന് ഉഷപൂജയ്ക്ക് ശേഷം ആറാട്ട് പുറപ്പാട് നടക്കും. ഉച്ചക്ക് പമ്ബയില്‍ ആറാട്ട് നടക്കും.

വൈകുന്നേരം ആറാട്ട് ഘോഷയാത്ര തിരികെയെത്തുമ്ബോള്‍ ഉത്സവം കൊടിയിറക്കും. ശേഷം പൂജകളെ തുടര്‍ന്ന് ഹരിവരാസനം പാടി നട അടയ്ക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡി​െന്‍റ വെളിനെല്ലൂര്‍ മണികണ്​ഠന്‍ എന്ന ഗജരാജന്‍ ആണ് ഇക്കുറിയും ഉത്സവത്തിന് അയ്യപ്പ​െന്‍റ തിടമ്ബേറ്റുന്നത്. വെള്ളിയാഴ്​ച മുതല്‍ ആറാട്ട് ദിവസമായ 28 വരെ ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ദര്‍ശനത്തിനെ​ത്താം. ദിവസവും 10000 ഭക്തര്‍ക്ക് വീതം ദര്‍ശനത്തിനുള്ള അനുമതി ലഭിക്കും. ദര്‍ശനത്തിനെത്തുന്നവര്‍ക്ക്​ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.