25 April 2024 Thursday

വിശ്വാസികളെ എന്നും സംരക്ഷിച്ചിട്ടുള്ളത് യു.ഡി.ഫ്:പി.കെ കുഞ്ഞാലികുട്ടി

ckmnews

വിശ്വാസികളെ എന്നും സംരക്ഷിച്ചിട്ടുള്ളത് യു.ഡി.ഫ്:പി.കെ കുഞ്ഞാലികുട്ടി


എടപ്പാൾ: ഒന്നൊ രണ്ടോ സീറ്റിന് വേണ്ടി മത്സരിക്കുന്ന ബി.ജെ.പി അല്ല യു.ഡി.എഫാണ് എന്നും വിശ്വാസികളെ സംരക്ഷിച്ചിട്ടുള്ളതെന്നും തിരഞ്ഞെടുപ്പ്സമയത്തും എൽ.ഡി.എഫ് വിശ്വാസികളെ അപമാനിക്കുകയാണെന്നും, ഭരണമാറ്റം ഉണ്ടാകുമെന്നും ശബരിമലയിലെ ആചാരാനുഷ്ടാനങ്ങൾ സംരക്ഷിക്കാൻ യു.ഡി.എഫ് സർക്കാർ പ്രതിജ്ഞാബന്ധമായിരിക്കുമെന്നും പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു. നരിപ്പറമ്പിൽ നടന്ന തവനൂർ നിയോജക മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.യു.ഡി.എഫ് സാധാരണക്കാരേയും രാഷ്ട്രീയ പ്രവർത്തകരേയും സ്ഥാനാർത്ഥികളാക്കിയപ്പോൾ എൽ.ഡി.എഫ് മുതലാളിമാരേയും കരിഞ്ചന്തക്കാരേയുമാണ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നതെന്നും മലപ്പുറം ജില്ലയിൽ ഒരു സീറ്റ് പോലും നേടാൻ സാധിക്കാത്ത വിധം എൽ.ഡി.എഫ് തകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് പൊൽപ്പാക്കര അധ്യക്ഷനായി.തവനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നും പറമ്പിൽ,പി.ഇഫ്ത്തിഖാറുദ്ധീൻ ,എം.അബ്ദുള്ള കുട്ടി,  ഇബ്രാഹിം മൂതൂർ, ടി.പി മുഹമ്മദ് ഹാജി, വി.കെ.എം ഷാഫി, ഷാജി പച്ചേരി,ഫൈസൽ എടശ്ശേരി, ഇ.പി രാജീവ്,പി.കുഞ്ഞിപ്പ ഹാജി സംസാരിച്ചു.ആർ.കെ ഹമീദ് സ്വാഗതവും  പി. നസറുള്ള നന്ദിയും

പറഞ്ഞു.