16 April 2024 Tuesday

യുഡിഎഫിന് മനുഷ്യത്വമിവും കരുണയും ഇല്ലാതെയായി:മുഖ്യമന്ത്രി പിണറായി വിജയൻ

ckmnews

യുഡിഎഫിന് മനുഷ്യത്വമിവും കരുണയും ഇല്ലാതെയായി:മുഖ്യമന്ത്രി പിണറായി വിജയൻ


പൊന്നാനി:.യുഡിഎഫ് മനുഷ്യത്വമില്ലാത്ത,കരുണയില്ലാത്ത ഒരുകൂട്ടമാണ്.നാടിനെ ഒരുപാട് ഗുണം ചെയ്ത ലൈഫ് മിഷൻ പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികൾ അധികാരം കിട്ടിയാൽ പിരിച്ചുവിടും എന്നുപറഞ്ഞ് യുഡിഎഫ് ശത്രുതാപരമായ സമീപനമുള്ള ഒരു സംവിധാനം ആയി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.പൊന്നാനിയിൽ എൽ ഡി എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.ഇത്തവണയും പൊന്നാനിയിൽ കൂടുതൽ മികവോടെ ചരിത്രവിജയം തന്നെ ആവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പലതവണയായി സർക്കാരിൻറെ ഭരണത്തെ വിലയിരുത്തൽ നടന്നിട്ടുണ്ട് നിപ്പയും ഓഖിയും കൊവിഡും അതിനു സാക്ഷിയാണ്. 2016 ന് മുൻപ് ഈ സംസ്ഥാനം അഴിമതിയുടേയും വികസനമില്ലായ്മയുടെയും ഉദാഹരണം ആയിരുന്നുവെങ്കിൽ, 2016 ന് ശേഷം ഏറ്റവും മികച്ച ഭരണമാണ് കേരളത്തിലുണ്ടായത്. ഓരോ വർഷവും രാജ്യത്ത് ഒന്നാം സ്ഥാനത്തെത്താൻ ഈ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യാ രാജ്യത്ത് അഴിമതി ഏറ്റവും കൂടുതൽ ഉണ്ടായ ഒരു സംസ്ഥാനമായിരുന്നു 2016 മുൻപ് കേരളം.ഇപ്പോൾ അത് മാറി. ലൈഫ് മിഷൻ പദ്ധതിയിലൂടെ രണ്ടരലക്ഷം ആളുകൾക്കാണ് വീടുകൾ നിർമ്മിച്ചത് .ഒന്നര ലക്ഷം ആളുകൾക്ക് വീടുകൾ നിർമ്മിച്ചു കൊണ്ടിരിക്കുന്നു. കൊവിഡിനെ നല്ല രീതിയിൽ പ്രതിരോധിക്കാനും നമ്മുടെ സംസ്ഥാനത്തിന് കഴിഞ്ഞു. രാജ്യത്ത് കോവിഡ് ബാധിക്കാത്ത ആളുകൾ ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിലാണ്. അതിനു കാരണം നമ്മുടെ കൊവിഡ് പ്രതിരോധ സംവിധാനം ഏറ്റവും മികച്ചത് ആയതുകൊണ്ടാണ്. 2016ൽ കേരളത്തിൽ നിന്ന് അഞ്ചു ലക്ഷം വിദ്യാർത്ഥികളാണ് പൊതു വിദ്യാഭ്യാസത്തിൽ നിന്ന് കൊഴിഞ്ഞു പോയതെങ്കിൽ ,2021 ൽ ആറ് ലക്ഷത്തി എൺപതിനായിരത്തിലധികം വിദ്യാർത്ഥികൾ പൊതു വിദ്യാഭ്യാസത്തിൽ കൂടുതലായി ചേർന്നു.മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ സ്ഥാനാർത്ഥി നന്ദകുമാർ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ടി എം സിദ്ധിഖ്, ഖലീമുദ്ധീൻ, അജിത് കൊളാടി, മുഹമ്മദ് കുഞ്ഞി, തുടങ്ങിയവർ സംബന്ധിച്ചു.