23 April 2024 Tuesday

സിദ്ധിക്ക് പന്താവൂര്‍ വിഭാഗം പ്രചരണ രംഗത്ത് നിന്ന് മാറി നിന്ന സംഭവം:ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഇടപെട്ടു പൊന്നാനിയില്‍ സിദ്ധിക്ക് പന്താവൂരും പ്രവര്‍ത്തകരും പ്രചരണരംഗത്തേക്ക്

ckmnews

സിദ്ധിക്ക് പന്താവൂര്‍ വിഭാഗം പ്രചരണ രംഗത്ത് നിന്ന് മാറി നിന്ന സംഭവം:ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഇടപെട്ടു


പൊന്നാനിയില്‍ സിദ്ധിക്ക് പന്താവൂരും പ്രവര്‍ത്തകരും പ്രചരണരംഗത്തേക്ക്


ചങ്ങരംകുളം:യൂത്ത് കോന്‍ഗ്രസ്സ് നേതാവ് സിദ്ധിക്ക് പന്താവൂരിനെ സ്ഥാനാര്‍ത്ഥി പരിഗണനയില്‍ നിന്ന് മാറ്റി നിര്‍ത്തിയ സംഭവത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ്സ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പ്രതിഷേധം അവസാനിപ്പിച്ചു.രമേഷ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള ഉന്നത നേതാക്കള്‍ സിദ്ധിക്കിനെ ഫോണില്‍ വിളിച്ച് പ്രചരണരംഗത്ത് സജീവമാകാനും ഇടത് കോട്ട തിരിച്ച് പിടിക്കാനും നേതൃത്വം നല്‍കാന്‍ നിര്‍ദേശം നല്‍കി.സിദ്ധിക്കിന്റെയും സഹപ്രവര്‍ത്തകരുടെയും വിഷമം മനസിലാക്കിയെന്നും തീര്‍ച്ചയായും  അര്‍ഹമായ പരിഗണനയും സഹകരങ്ങളും ലഭിക്കാന്‍ ഇടപെടുമെന്നും നേതാക്കള്‍ പ്രവര്‍ത്തകര്‍ക്കും ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ച് പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി രംഗത്തിറങ്ങാന്‍ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.ഇന്ന് ചങ്ങരംകുളം ലീഗ് ഓഫീസിൽ നടന്ന ആലംകോട് നന്നംമുക്ക് പഞ്ചായത്ത് നേതൃയോഗങ്ങളിൽ എത്തിയ സിദ്ധിഖ് പന്താവൂരിനെ നിറകയ്യടികളോടൊണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.കഴിഞ്ഞ ദിവസം സിദ്ധീഖുമായി സംസാരിച്ച ഡിസിസി പ്രതിനിധികളുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് രമേശ് ചെന്നിത്തല ,ഉമ്മൻചാണ്ടി ഉൾപടെയുള്ള നേതാക്കൾ സിദ്ധിഖ് പന്താവൂരിനെ ബന്ധപ്പെട്ടത്.അദ്ധേഹത്തിൻ്റയും സഹപ്രവർത്തകരുടെയും വിഷമം നേതൃത്വം മനസിലാക്കുന്നു എന്നും സിദ്ധിഖിൻ്റെ പ്രവർത്തനം പാർട്ടി വിലമതിക്കുന്നു എന്നും അർഹമായ പരിഗണന പാർട്ടിയിലും മറ്റും ഉറപ്പ് നൽകുകയും ഥെയ്തത്.ഇലക്ഷൻ പ്രചരണത്തിന് രംഗത്തിറങ്ങണമെന്ന്  ആവശ്യപെട്ടതിൻ്റെ  അടിസ്ഥാനത്തിലാണ് സിദ്ധിഖ് പ്രചരണ രംഗത്തേക്ക് ഇറങ്ങിയത്.വരും ദിവസങ്ങളില്‍ കഴിഞ്ഞ പതിനഞ്ച് വർഷമായി  എൽഡിഎഫിൻ്റെ കയ്യിലുള്ള പൊന്നാനി സീറ്റ് തിരിച്ച് പിടിക്കുനതിനാണ്  പ്രഥമ പരിഗണന എന്ന് സിദ്ധീഖ് പന്താവൂർ അറിയിച്ചു.