28 March 2024 Thursday

കടവല്ലൂരിൽ പരിശോധനക്കിടെ പോലീസിനെ വെട്ടിച്ച് കടന്ന വാഹനം പോലീസ് പിന്തുടർന്ന് പിടികൂടി.

ckmnews



കടവല്ലൂര്‍:തൃശ്ശൂർ മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂരിൽ കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ  ഭാഗമായി റെഡ് സോൺ ആയ മലപ്പുറം ജില്ലയിൽ നിന്നും തൃശ്ശൂർ ജില്ലയിലേക്ക് പ്രവേശിച്ച മിനിലോറി പരിശോധനക്ക് ഇടയിൽ ചെക്ക് പോസ്റ്റിൽ വാഹനം നിർത്തിയതിന് ശേഷം  പോലീസ് എത്തുന്നതിന് മുമ്പാണ് തന്ത്രപൂർവ്വം കടന്നുകളഞ്ഞത്,  തുടർന്ന് വാഹനത്തെ പിന്തുടർന്ന പോലീസ് പെരുമ്പിലാവിൽ നിന്നും വാഹനം പിടിച്ചെടുത്തു.

മലപ്പുറം ജില്ലയിൽ നിന്നും പച്ചക്കറിയുമായ് എത്തിയതായിരുന്നു മിനിലോറി ,

 വാഹനം ഓടിച്ചിരുന്ന എടപ്പാൾ സ്വദേശി മുഹമ്മദ് മുസ്തഫ എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു