25 April 2024 Thursday

60 വയസ്സുകാരനെ മര്‍ദ്ധിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ മുഖ്യ പ്രതി പിടിയില്‍ പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത് വെളിയംകോട് സ്വദേശി

ckmnews

60 വയസ്സുകാരനെ മര്‍ദ്ധിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ മുഖ്യ പ്രതി പിടിയില്‍


പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത് വെളിയംകോട് സ്വദേശി


പെരുമ്പടപ്പ്: മാല മോഷണക്കേസിൽ ഒളിവിൽ പോയ മുഖ്യ പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായി.മുക്കാല എംജി റോഡിൽ തെരെഞ്ഞെടുപ്പ് ദിവസം രാത്രി 8 മണിയോടെ മൂന്നംഗ മദ്യപസംഘം എംജി റോഡിൽ താമസിക്കുന്ന മോഹനൻ എന്ന അറുപത് വയസ്സുകാരനെ മർദ്ദിച്ച് അവശനാക്കി സ്വർണമാല കവർന്ന കേസിൽ ഒളിവിൽ പോയ വെളിയങ്കോട് സ്വദേശി ഹാഷിർ ആണ് അറസ്റ്റിലായത്.തലശ്ശേരി പുന്നോൾ കടപ്പുറത്തെ പെട്ടിപ്പാലം കോളനിയിൽ ഒളിവിൽ കഴിഞ്ഞ് വരവേയാണ് ഇയാള്‍ അന്യേഷണ സംഘത്തിന്റെ പിടിയിലായത്.കേസിൽ ഷെഫീർ,കൊച്ചറായി നൗഷാദ് എന്നീ രണ്ട് പ്രതികൾ നേരത്തെ അറസ്റിൽ ആയി റിമാന്റിലാണ്.പെരുമ്പടപ്പ് സിഐ കേഴ്‌സൺ മർകോസിൻ്റെ നേതൃത്വത്തിൽ എസ്ഐ സുരേഷ് ,സീനിയർ സിപിഒ ബാബുരാജ് സിപിഒ മാരായ നാസർ,രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.പിടിയിലായ പ്രതിയെ ഇന്ന് പൊന്നാനി കോടതിയിൽ ഹാജരാക്കും