19 April 2024 Friday

പന്താവൂര്‍ എഎംഎല്‍പി സ്കൂള്‍ അധ്യാപകര്‍ക്ക് യാത്രയയപ്പ് നൽകി

ckmnews

പന്താവൂര്‍ എഎംഎല്‍പി സ്കൂള്‍ അധ്യാപകര്‍ക്ക് യാത്രയയപ്പ് നൽകി


ചങ്ങരംകുളം:കാളാച്ചാലിലുള്ള പന്താവൂർ എ.എം എൽ പി സ്കൂൾ പ്രധാന അദ്യാപിക പി.സുമതി,റൂബി സി ജോസഫ് എന്നിവർക്ക് യാത്രയപ്പ് നൽകി. മുൻ ഡപ്യൂട്ടി കളക്ടർ പി.പി.എം അഷ്റഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.വി.ഗഫൂർ അദ്ധ്യക്ഷത വഹിച്ചു.രാമകൃഷ്ണൻ മാസ്റ്റർ ഫോട്ടോ അനാഛാദനം നടത്തി. പി.കെ.അബ്ദുള്ളക്കുട്ടി പി ടി എ ഉപഹാരം കൈമാറി.പി.സുമതി റിപ്പോർട്ട് അവതരിപ്പിച്ചു. ഓമന ടീച്ചർ ഉപഹാര സമർപ്പണം നടത്തി.രാജി, പി.ഹനീഫ, ടി.വി.ജസീന,ജലീന ടീച്ചർ,ടി.വി.മൊയ്തുണ്ണി, സംസാരിച്ചു.