19 April 2024 Friday

തവനൂർ മണ്ഡലം എന്‍ഡിഎ സ്ഥാനാർത്ഥി രമേശ് കോട്ടായപ്പുറത്ത് പത്രിക സമര്‍പ്പിച്ചു

ckmnews

തവനൂർ മണ്ഡലം എന്‍ഡിഎ സ്ഥാനാർത്ഥി രമേശ് കോട്ടായപ്പുറത്ത് പത്രിക സമര്‍പ്പിച്ചു



എടപ്പാള്‍:എന്‍ഡിഎ തവനൂർ മണ്ഡലം സ്ഥാനാർത്ഥി രമേശ് കോട്ടായപ്പുറത്ത് പത്രിക സമര്‍പ്പിച്ചു. ഉച്ചയ്ക്ക് 2.30 ന് ജില്ലാ വരണാധികാരിക്ക് മുൻപാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രാജീവ് കല്ലംമുക്ക്,തവനൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് കെപി സുബ്രഹ്മണ്യൻ,മണ്ഡലം വൈസ് പ്രസിഡൻ്റ് എം നടരാജൻ,ഒബിസി  മോർച്ച മണ്ഡലം പ്രസിഡൻ്റ് കെടി.ഗിരീഷ് കുമാർ,ബിഡിജെഎസ് ജില്ലാ പ്രസിഡൻ്റ് ദാസൻ കോട്ടക്കൽ,ബിഡിജെഎസ് തവനൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രജിത്ത് തേറയിൽ, മണ്ഡലം ട്രഷറൻ അജയൻ,കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് പിസി നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.