29 March 2024 Friday

പത്രിക സമര്‍പ്പണം നാളെ പൂര്‍ത്തിയാകും പ്രചാരണം കൊഴുക്കുന്നു

ckmnews

നാമ നിര്‍ദ്ദേശക പത്രിക സമര്‍പ്പണം അവസാന ഘട്ടത്തില്‍ എത്തി നില്‍കുമ്ബോള്‍ പ്രചാരണവും കൊഴുക്കുന്നു. നാളെ ആണ് പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസം. എല്‍. ഡി. എഫിനെ ഭൂരിഭാഗം പേരും പത്രിക നല്‍കി കഴിഞ്ഞു. എന്‍. ഡി. എ താര സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഇന്ന് ഉച്ചക്ക് വരണാധികാരി മുമ്ബാകെ പത്രിക നല്‍കും. യു. ഡി. എഫ് സ്ഥാനാര്‍ഥികളും ഇന്ന് പത്രിക സമര്‍പ്പണം നടത്തും. സ്ഥാനാര്‍ഥികളെ നേരെത്തെ പ്രഖ്യാപിച്ച എല്‍. ഡി. എഫ് തന്നെ ആണ് പ്രചാരണത്തില്‍ അല്പം മുന്നില്‍. സ്ഥാനാര്‍ത്ഥി നിര്‍ണായത്തിലെ എതിര്‍പ്പുകള്‍ കടന്നു പ്രചാരണം കൊഴുപ്പിക്കാന്‍ യു. ഡി. എഫും തയ്യാറെടുത്ത് കഴിഞു. ഭൂരിഭാഗം മണ്ഡലങ്ങളിലും കണ്‍വെന്‍ഷന്‍ പൂര്‍ത്തിയായി. ബിജെപി കണ്‍വെന്‍ഷന്‍ ഇന്ന് പൂര്‍ത്തിയാക്കും.

പ്രചാരണം കൊഴുപ്പിക്കാന്‍ നേതാക്കള്‍

അടുത്ത ആഴ്ച്ച ആദ്യം മുതല്‍ ആരംഭിക്കുന്ന സ്ഥാനാര്‍ത്ഥി പര്യടനത്തിലും സമാപന സമ്മേളനങ്ങളിലും പങ്കെടുക്കാന്‍ ദേശീയ നേതാക്കള്‍ തന്നെ എത്തും. എന്‍. ഡി. എ ആണ് ഇക്കാര്യത്തില്‍ മുന്നില്‍. തൃശൂരില്‍ പ്രധാനമന്ത്രിയോ അമിത് ഷായോ പങ്കെടുത്തേക്കും. നിരവധി കേന്ദ്ര മന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരും ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാഹുലിനെയോ പ്രിയങ്കയെയോ കളത്തിലിറക്കി പരമാവധി വോട്ടുകള്‍ യു. ഡി. എഫിന്റെ പെട്ടിയിലാക്കാനുള്ള തന്ത്രം ആണ് മെനയുന്നത്. എല്‍. ഡി. എഫിന്റെ മുഖ്യ പ്രചാരകന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആണ്. മറ്റന്നാള്‍ ജില്ലയില്‍ എത്തുന്ന അദ്ദേഹം വിവിധ പൊതു യോഗങ്ങളില്‍ പങ്കെടുക്കും.