08 December 2022 Thursday

കോവിഡ് മെഗാ വാക്സിനേഷൻ ക്യാമ്പ് മാര്‍ച്ച് 19,20 തിയ്യതികളില്‍ പൊന്നാനിയില്‍ നടക്കും

ckmnews


പൊന്നാനി: നഗരസഭ പരിധിയിലുള്ളവർക്കായി കോവിഡ് 19 മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.പൊന്നാനി നഗരസഭ നാഷണൽ ഹെൽത്ത് മിഷൻ്റെ സഹകരണത്തോടെയാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്.മാർച്ച് 19, 20 തീയ്യതികളിലായി പൊന്നാനി എം.ഐ ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിലാണ് ക്യാമ്പ്. 60 വയസിന് മുകളിലുള്ള എല്ലാവർക്കും 45 മുതൽ 59 വയസ് വരെയുള്ള അസുഖബാധിതർക്കും, മറ്റ് ജീവിത ശൈലി രോഗമുള്ളവർക്കുമായാണ് ക്യാമ്പ്. രാവിലെ 10 മണി മുതൽ 3 മണി വരെ സമയങ്ങളിൽ തിരിച്ചറിയൽ രേഖ സഹിതം വന്ന് സ്പോർട്ട് രജിസ്ട്രേഷൻ നടത്തി വാക്സിനെടുക്കാവുന്നതാണ്.

ckmnews