23 April 2024 Tuesday

തവനൂര്‍ മണ്ഡലം എസ് ഡി പി ഐ സ്ഥാനാർഥി ഹസ്സൻ ചിയ്യാനൂർ പത്രിക നൽകി

ckmnews


തവനൂർ:എസ് ഡി പി ഐ തവനൂർ നിയോജകമണ്ഡലം സ്ഥാനാർഥി ഹസ്സൻ ചിയ്യാനൂർ നാമനിർദേശ പത്രിക സമർപ്പിച്ചു.വരണാധികാരി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ ആർ ശ്രീലേഖ മുൻപാകെയാണ് പത്രിക നൽകിയത്.കേരളത്തിലെ ഇടത് -വലത് മുന്നണികളുടെ ബിജെപി അനുകൂല നിലപാടുകൾ ഈ തെരഞ്ഞെടുപ്പിൽ ചർച്ച യാകുമെന്നും സംസ്ഥാനതൊട്ടാകെ ജനങ്ങൾ എസ് ഡി പി ഐ യുടെ സാന്നിധ്യം ആഗ്രഹിക്കുന്നതയും പത്രിക സമർപ്പണത്തിന് ശേഷം ഹസൻ ചിയ്യാനൂർ പറഞ്ഞു.തവനൂർ മണ്ഡലം പ്രസിഡന്റ് അബ്ദുള്ളകുട്ടി, കമ്മറ്റിയംഗം മുസ്തഫ തങ്ങൾ, മരക്കാർ ഹാജ്ജി, അസീസ് എന്നിവർക്കൊപ്പമാണ്  നാമനിർദേശ പത്രിക സമർപ്പിച്ചത്.