24 April 2024 Wednesday

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും

ckmnews

ധര്‍മ്മടത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തി. ഇന്ന് ഉച്ചയോടെ ഇവര്‍ നാമനിര്‍ദ്ദേശ പ്രതിക നല്‍കും. ഇതോടെ, വാളയാര്‍ അമ്മയ്ക്ക് പിന്തുണ നല്‍കണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു .പാലക്കാട് ഡിസിസി പ്രസിഡന്റ് ശ്രീകണ്ഠന്‍ ഉള്‍പ്പെടെ നേതാക്കള്‍ അനുകൂല നിലപാടെടുത്തു. ആവശ്യം ശക്തമായതോടെ പിന്തുണ നല്‍കുന്ന കാര്യം പാര്‍ട്ടി ആലോചിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിരുന്നു. പുലര്‍ച്ചെ കണ്ണൂരിലെത്തിയ ഇവര്‍ ഉച്ചയോടെ കലക്ടറേറ്റിലെത്തിയാണ് പത്രിക നല്‍കുക.