23 April 2024 Tuesday

എടപ്പാള്‍ നടുവട്ടത്ത് 16 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍

ckmnews

എടപ്പാള്‍ നടുവട്ടത്ത് 16 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍


ചങ്ങരംകുളം:എടപ്പാള്‍ നടുവട്ടത്ത് 16 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍.വെസ്റ്റ് ബംഗാള്‍ ബര്‍ദാന്‍ സ്വദേശികളായ ഷെയ്ക്ക് ഹസീബുള്‍(41)നെയും ഭാര്യയെയുമാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.നടുവട്ടത്ത് താമസിച്ചിരുന്ന പെണ്‍കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നു എന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് 31 കാരിയായ യുവതിയും രണ്ടാം ഭര്‍താവും പിടിയിലായത്.ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പ്രതികള്‍ ഗര്‍ഭഛിത്രം നടത്തിയതായും പരാതിയുണ്ട്.പെണ്‍കുട്ടിയെ കൂടുതല്‍ പേര്‍ പീഡിപ്പിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.