24 April 2024 Wednesday

ചങ്ങരംകുളം മൂക്കുതലയില്‍ പ്ളസ് വണ്‍ വിദ്യാര്‍ത്ഥി കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ചു

ckmnews

ചങ്ങരംകുളം മൂക്കുതലയില്‍ പ്ളസ് വണ്‍ വിദ്യാര്‍ത്ഥി കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ചു


ചങ്ങരംകുളം:മൂക്കുതലയില്‍ പ്ളസ് വണ്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.മൂക്കുതല മുള്ളന്‍കുന്നത്ത്

സുനില്‍കുമാറിന്റെ മകള്‍ മീനാക്ഷി(16)ആണ് കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ചത്.ശബ്ദം കേട്ട് വന്ന വീട്ടുകാര്‍ താഴെയിറക്കി ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.എടപ്പാള്‍ പിജി അക്കാദമിയില്‍  വിദ്യാര്‍ത്ഥിയാണ്.ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.