29 March 2024 Friday

അമ്മയെ ഉപദ്രവിക്കുന്നത് സഹിച്ചില്ല; മകന്‍ പിതാവിനെ കൊന്നു

ckmnews

തിരുവനന്തപുരം: വീട്ടുവഴക്കിനിടെ പിതാവിനെ മകന്‍ കൊലപ്പെടുത്തി. തൃശൂര്‍ പുറ്റേക്കര ചിറ്റിലപ്പിള്ളി വീട്ടില്‍ തോമസിനെയാണ് (65) മകന്‍ ഷിജിന്‍ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച്‌ കൊലപ്പെടുത്തിയത്. അച്ഛന്‍ അമ്മയെ പതിവായി ഉപദ്രവിക്കുന്നത് കണ്ടു സഹിക്കാനാകാതെയാണ് കൊലപ്പെടുത്തിയതെന്ന് ഷിജിന്‍ (40) പൊലീസിനോട് പറഞ്ഞു.

പിതാവ് മരിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് ഷിജിന്‍ പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. അച്ഛന്‍ അമ്മയെ പതിവായി മര്‍ദ്ദിക്കുമായിരുന്നു. ഇത് താന്‍ പലവട്ടം ചോദ്യം ചെയ്യുകയും പലതവണ വാക്കുതര്‍ക്കവും വഴക്കും ഉണ്ടായിട്ടുണ്ടെന്നും ഷിജിന്‍ പൊലീസിനോട് പറഞ്ഞു.

ഓട്ടോഡ്രൈവറായ ഷിജിന്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45ഓടെ വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ അമ്മ റോസിയെ മര്‍ദ്ദിക്കുന്നത് കണ്ടു. തുടര്‍ന്ന് ചുറ്റിക എടുത്ത് തോമസിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഷിജിന്‍ അവിവാഹിതനാണ്. തോമസ് വീടിനോട് ചേര്‍ന്ന് കോഴിക്കട നടത്തിവരുകയായിരുന്നു.

കോവിഡ് പരിശോധനയ്ക്ക് ശേഷം തോമസിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തും. ബുധനാഴ്ച സംസ്‌കരിക്കും.