28 March 2024 Thursday

ചങ്ങരംകുളം മേഖലയില്‍ ആടുകള്‍ മോഷണം പോകുന്നതായി പരാതി

ckmnews

ചങ്ങരംകുളം മേഖലയില്‍ ആടുകള്‍ മോഷണം പോകുന്നതായി പരാതി


ചങ്ങരംകുളം മേഖലയില്‍ ആടുകള്‍ മോഷണം പോകുന്നതായി വ്യാപക പരാതി.കഴിഞ്ഞ ദിവസം ചങ്ങരംകുളം പാറക്കലില്‍ ആന്തൂരവളപ്പില്‍ ഉമ്മറിന്റെ വീട്ടില്‍ നിന്ന് 30 കിലോയോളം തൂക്കം വരുന്ന ആടിനെയാണ് നഷ്ടമായത്.ഇവര്‍ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.തെങ്ങില്‍ പ്രദേശത്ത് നിന്നും കോക്കൂര്‍ ഭാഗത്ത് നിന്നും അടുത്ത ദിവസങ്ങളില്‍ വീട്ടില്‍ കെട്ടിയിട്ട ആടിനെ കാണാതായിരുന്നു