20 April 2024 Saturday

ചാലിശ്ശേരിയില്‍ ശുചീകരണത്തിനിടെ കിണറ്റില്‍ പാമ്പിനെ കണ്ടു പാമ്പ് പിടുത്തക്കാരൻ്റെ കാവലിൽ കിണര്‍ ശുചീകരിച്ചു

ckmnews

ചാലിശ്ശേരിയില്‍ ശുചീകരണത്തിനിടെ കിണറ്റില്‍ പാമ്പിനെ കണ്ടു


പാമ്പ് പിടുത്തക്കാരൻ്റെ കാവലിൽ കിണര്‍ ശുചീകരിച്ചു 


ചങ്ങരംകുളം:ചാലിശ്ശേരി പഞ്ചായത്ത് ഹൈസ്കൂളിന് സമീപം പൊതുകിണർ പാമ്പ് പിടുത്തക്കാരൻ്റെ സെക്യൂരിറ്റിയിൽ ഒരു മണിക്കൂർ നേരം വൃത്തിയാക്കി പിന്നീട് മണ്ണിടിച്ചിൽ ഭീതിയിൽ പണി നിർത്തിവെച്ചു.നിരവധി കുടുംബങ്ങളുടെ  ജലസോതസ്സായ പഞ്ചായത്ത് കിണർ വൃത്തിയാക്കി സംരക്ഷിക്കുന്നതിന്     രണ്ട് ലക്ഷം രൂപയുടെ പ്രൊജക്ട് പാസായിരുന്നു.ഇതിൻ്റെ ഭാഗമായാണ്   ചൊവാഴ്ച കിണറിലെ മാലിന്യം വൃത്തിയാക്കുവാൻ കരാറുക്കാരൻ തൊഴിലാളികളുമായി  എത്തിയത്‌.ധാരാളം വെള്ളം ഉള്ളതിനാൽ രണ്ട് മണിക്കൂർ നേരം മോട്ടോർ പമ്പ് ചെയ്ത് തൊഴിലാളികൾ ആദ്യം  വെള്ളം വറ്റിച്ചു .തൊഴിലാളി  കിണറിലെ ചേറ് എടുക്കുവാൻ  ഇറങ്ങിയ ഉടനെ മൂന്ന് അണലി പാമ്പിനെ കണ്ടതും വാവിട്ട് തൊഴിലാളി ഉടനെ മുകളിലേക്ക് കയറി.നാട്ടുകാർ വിവരം അറിയിച്ച്  പാമ്പ് പിടുത്തക്കാരൻ  പെരുമ്പിലാവ് രാജൻ സ്ഥലത്തെത്തി സുരക്ഷ കവചം അണിഞ്ഞ് പാമ്പിനെ പിടുക്കുവാൻ കിണറിലിറങ്ങി ഏറെ നേരം പാമ്പിനെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും  പിടികൂടാനായില്ല.പാമ്പ് പിടുത്തക്കാരൻ്റെ രാജൻ്റെ കാവലിൽ  മറ്റൊരു കിണർ പണിക്കാരൻ കിണറ്റിലിറങ്ങി ഒരു മണിക്കൂർ നേരം കിണർ വൃത്തിയാക്കി.അതിനിടെ കിണറിന് ചുറ്റും മണ്ണിടിച്ചിൽ തുടങ്ങി. ബലമില്ലാത്ത ചെകിടി മണ്ണായതിനാൽ മണ്ണിടിച്ചൽ കൂടുമെന്നതിനാൽ ഇരുവരും കിണറിൽ നിന്ന് വേഗം കയറി.ശക്തമായ വെള്ളം വരുന്നതിനാൽ ഒരോ പതിനഞ്ച് മിനിറ്റിലും മോട്ടോർ അടിച്ച് വെള്ളം വറ്റിച്ചിരുന്നു.സംഭവം അറിഞ്ഞ് നാട്ടുകാരും വാർഡ് മെമ്പർ  ആനിവിനു എന്നിവർ സ്ഥലത്ത് എത്തി