25 April 2024 Thursday

തവനൂരിൽ എൻ ഡി എ സ്ഥാനാർത്ഥി രമേശ് കോട്ടയപ്പുറത്ത് പ്രചരണം ആരംഭിച്ചു.

ckmnews

തവനൂരിൽ  എൻ ഡി എ സ്ഥാനാർത്ഥി രമേശ് കോട്ടയപ്പുറത്ത് പ്രചരണം ആരംഭിച്ചു.


എടപ്പാള്‍:തവനൂരിലെ എൻ ഡി എ സ്ഥാനാർത്ഥി രമേശ് കോട്ടയപ്പുറത്ത് പ്രചരണം ആരംഭിച്ചു.വൈകിട്ട് 4 മണിയോടെ നടുവട്ടം കാലടിത്തറയിലെ എൻ. ഡി.എ തവനൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ അദ്ദേഹം പാർട്ടി പ്രവർത്തകരുമായി കൂടി കാഴ്ച്ച നടത്തിയ ശേഷമാണ് പര്യടനത്തിന് ഇറങ്ങിയത്.ഇടത് വലത് രാഷ്ട്രീയത്തിൻ്റെ പൊള്ളത്തരങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞ് കഴിഞ്ഞെന്നും നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപ്പാടുകൾ ജനങ്ങളിലേക്കെത്തിക്കാൻ എൻ ഡി എ സ്ഥാനാർത്ഥികളുടെ വിജയത്തിലൂടെയെ സാധിക്കൂ എന്നും ഇത്തവണ തവനൂർ  മണ്ഡലം എൻ ഡി എക്ക് വലിയ വിജയ പ്രതീക്ഷയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.കാലടിത്തറയിലെ എൻ. ഡി.എ തവനൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പര്യടനം നടുവട്ടത്ത് സമാപിച്ചു.പ്രജിത്ത് തേറയിൽ, രഘു, മനോജ് വാസു, അജയൻ, ദാസൻ കോട്ടക്കൽ, രാജീവ് കല്ലംമുക്ക്, സുബ്രഹ്മണ്യൻ, എം നടരാജൻ, ഗിരീഷ് എന്നിവർ നേതൃത്വം നൽകി.